

റിയാദില്‍ വന്‍ മയക്കുമരുന്ന് വേട്ട. പ്രവാസി ഉള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 19 പേർ സൗദി പൗരന്മാരാണ്. 22 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുനിസിപ്പാലിറ്റി ഭവന നിര്‍മ്മാണ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അതിക്രമിച്ച് കടന്ന ഒരു എത്യോപ്യന്‍ പൗരന്‍, ഒരു മൊറോക്കന്‍ സ്വദേശിയായ യുവതി, ഒരു യെമന്‍ പ്രവാസി എന്നിവരായിരുന്നു നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ടിരുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടർതടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെയും രാജ്യത്തെ യുവ തലമുറയെയുമാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് സംഘങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും സൗദി സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. ആയതിനാല്‍ ഇതിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും സുരക്ഷാ അതോറിറ്റി അറിയിച്ചു.
Content Highlights: Saudi authorities carried out a security operation in Riyadh, leading to multiple arrests, including expatriates