പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ വിജയ്; പുതിയതായി വാങ്ങിയ 300 ബസുകളിലും AC ഉണ്ടാകും: തമിഴ്നാട് ഗതാഗത മന്ത്രി

പൊതുഗതാഗത സംവിധാനം കൂടുതല്‍ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു

പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ വിജയ്; പുതിയതായി വാങ്ങിയ 300 ബസുകളിലും AC ഉണ്ടാകും: തമിഴ്നാട് ഗതാഗത മന്ത്രി
dot image

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ പുതിയതായി വാങ്ങിയ ബസുകളിലെല്ലാം എ സി ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി വിജയ് തമിഴന്‍ പാര്‍ത്ഥിപന്‍. യാത്രക്കാരുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യാണ് ഇത്തരമൊരു മാറ്റം വിഭാവനം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇനി മുതല്‍ പൊതുഗതാഗതത്തിനായി എ സി ബസുകള്‍ മാത്രമേ വാങ്ങു എന്നും അദ്ദേഹം ആവര്‍ത്തിച്ചു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പൊതു ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗതാഗത സംവിധാനങ്ങളില്‍ വലിയ വികസനങ്ങള്‍ കൊണ്ടുവരുന്നത്. പൊതുഗതാഗത സംവിധാനം കൂടുതല്‍ ആധുനികവത്കരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞാഴ്ച മുന്നൂറ് ബസുകളാണ് പൊതുഗതാഗത മേഖലയിലേക്കായി വിജയ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഡീസല്‍ കൂടാതെ BS-VI കോംപ്ലിയന്റ് സിഎന്‍ജി വാഹനങ്ങളുമാണ് സംസ്ഥാനത്തെ എട്ട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലായി വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ ബസുകള്‍ നിരത്തിലെത്തിക്കുന്ന ചടങ്ങില്‍ ബസ് യാത്രികനായി മുഖ്യമന്ത്രിയും മറ്റ് യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്രാനുഭവം ഉണ്ടാകണമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് മന്ത്രി ആവര്‍ത്തിച്ചു.

Content Highlights: The Tamil Nadu government has announced that all 300 newly purchased buses will be air conditioned. The decision, announced by the transport minister, is aimed at improving the quality and comfort of public transport services

dot image
To advertise here,contact us
dot image