അയോധ്യ സംഭാവനാ ക്രമക്കേട്: ചമ്പത്ത് റായിക്ക് എല്ലാം അറിയാമായിരുന്നു; 'നടപടിയെടുക്കാതെ മൗനം പാലിച്ചു'

അന്വേഷണ സംഘം ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്യും

അയോധ്യ സംഭാവനാ ക്രമക്കേട്: ചമ്പത്ത് റായിക്ക് എല്ലാം അറിയാമായിരുന്നു; 'നടപടിയെടുക്കാതെ മൗനം പാലിച്ചു'
dot image

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടിന്റെ വിവരങ്ങള്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് അറിയാമായിരുന്നുവെന്ന് കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ ചമ്പത്ത് റായി ഒരു നടപടിയും സ്വീകരിച്ചില്ല. ജൂണ്‍ നാലിന് കെട്ടുകണക്കിന് പണം നോട്ട് എണ്ണുന്ന മുറിയുടെ ശുചിമുറിയില്‍ കണ്ടെത്തിയിരുന്നു. നാല് ലക്ഷത്തോളം രൂപയാണ് അന്ന് കണ്ടെത്തിയത്.

ഇതിനുശേഷം ട്രസ്റ്റ് ഉദ്യോഗസ്ഥരും രാമക്ഷേത്ര സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാരും കൗണ്ടിംഗ് റൂം ജീവനക്കാരന്‍ അവിനാശ് ശുക്ലയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഒരു ബാഗ് പണം കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ സംഭവത്തിലെല്ലാം ചമ്പത്ത് റായി മൗനം പാലിച്ചെന്നാണ് വിവരം.

അതേസമയം അന്വേഷണ സംഘം ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്യും. ചമ്പത്ത് റായിയുടെ അറസ്റ്റും ഉടന്‍ ഉണ്ടാകും എന്നാണ് വിവരം. നിലവില്‍ അയോധ്യയില്‍ താമസിക്കുന്ന ചമ്പത്ത് റായി അയോധ്യ വിട്ട് ഡല്‍ഹിയിലേക്ക് താമസം മാറും എന്ന വിവരവും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം കേസിലെ എട്ട് പ്രതികളുടെയും വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ടിനു യാദവ്, അനിരല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര എന്നിവരുടെ വീട്ടിലാണ് പരിശോധന നടത്തിയത്.

പ്രാഥമിക പരിശോധനയില്‍ 80 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോടികളുടെ സ്വത്തുക്കള്‍ ഇവരുടെ വീടുകളില്‍ സ്വര്‍ണമായും മറ്റും ഉണ്ടെന്ന വിവരം നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. 200 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ രേഖകളടക്കം പിടിച്ചെടുക്കാനാണ് എസ്ഐടി ലക്ഷ്യമിടുന്നത്.

Content Highlights: Fresh findings suggest that former trust general secretary Champat Rai was aware of alleged irregularities in donations to the Ayodhya Ram Temple Trust

dot image
To advertise here,contact us
dot image