വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസം മാത്രം; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്; സംഭവം ഉത്തര്‍പ്രദേശില്‍

പ്രതി മോനുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസം മാത്രം; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്; സംഭവം ഉത്തര്‍പ്രദേശില്‍
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ബുലന്ദ്ഷാഹര്‍ ജില്ലയിലെ ഹജിപൂരിലാണ് സംഭവം നടന്നത്. 25കാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മോനുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഞായറാഴ്ചയാണ് സംഭവം നടന്നത്. വാക്കുതര്‍ക്കത്തിനിടെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മോനു ഗീതയെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഈ സമയം ഗീത മരിച്ചിരുന്നു.

112 ല്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ യുവാവ് കൊലപ്പെടുത്തിയെന്നായിരുന്നു ലഭിച്ച സന്ദേശം. വീട്ടില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. ഏഴ് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- A woman was allegedly killed by her husband in Uttar Pradesh, seven months after their marriage. According to reports, the accused slit her throat

dot image
To advertise here,contact us
dot image