കന്യാകുമാരിയില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

വളവുകളുളള വഴിയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു

കന്യാകുമാരിയില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
dot image

കന്യാകുമാരി: അമിത വേഗതയില്‍ എത്തിയ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കന്യാകുമാരി ജില്ലയിലെ കരുങ്കലിലാണ് അപകടം. പുതുക്കടൈ വെങ്കോട് സ്വദേശിനി കാര്‍ലിന്‍ സുഷമ ഓടിച്ച കാറാണ് ഇടിച്ചത്.

എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ രാജേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ കാറോടിച്ചിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വളവുകളുളള വഴിയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights: A man sustained critical injuries after a speeding car lost control and rammed into his motorcycle in Kanyakumari. The injured has been admitted to a nearby government hospital.

dot image
To advertise here,contact us
dot image