'തായ് മാമന്‍ സീര്‍': തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്ക് 'വിജയ് മാമൻ്റെ' സ്വര്‍ണമോതിരം സമ്മാനം

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യമന്ത്രി വിജയുടെ ജന്മദിനമായ ജൂണ്‍ 22, 2026 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ സമ്മാനം ലഭിക്കുക

'തായ് മാമന്‍ സീര്‍': തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്ക് 'വിജയ് മാമൻ്റെ' സ്വര്‍ണമോതിരം സമ്മാനം
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണമോതിരം നല്‍കാന്‍ തീരുമാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. 'തായ് മാമന്‍ ഗോള്‍ഡ് സ്‌കീം' എന്ന പേരില്‍ സംസ്ഥാനത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരുഗ്രാം സ്വര്‍ണത്തിന്റെ മോതിരം നല്‍കുന്ന പദ്ധതിയാണ് ഇത്. ഇതിനായി 755.83 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ ജൂണ്‍ 22, 2026 മുതല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതി സെപ്തംമ്പര്‍ 15, 2026 അണ്ണാദുരൈയുടെ ജന്മവാര്‍ഷികമായ ദിനത്തില്‍ ഔദ്യോഗികമായി നടപ്പാക്കും എന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് ലഭിക്കുന്നതിനായി ആശുപത്രികളില്‍ പ്രവേശിക്കുന്ന ഗര്‍ഭിണികളുടെ മേല്‍വിലാസം തെളിയിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളിലൊന്ന് സമര്‍പ്പിച്ചാല്‍ മതിയാകും. തമിഴ്നാട്ടില്‍ പ്രതിവര്‍ഷം 4.2 ലക്ഷം പ്രസവങ്ങള്‍ നടക്കാറുണ്ട് എന്നാണ് കണക്ക്. കോര്‍പറേഷന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

തമിഴ് സംസ്‌കാരം അനുസരിച്ച് 'തായ് മാമന്‍ സീര്‍' അഥവാ പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സഹോദരന്‍ സമ്മാനം നല്‍കുന്ന ചടങ്ങ് ഉണ്ട്. ഇതനുസരിച്ച് തമിഴ്‌നാട്ടിലെ എല്ലാ കുഞ്ഞുങ്ങളുടെയും അമ്മാവന്‍ ആയി വിജയ് ഉണ്ടാവും എന്നതാണ് പ്രതീകമാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പത്രികയില്‍ വിജയ്‌യുടെ ടിവികെ പറഞ്ഞ പ്രധാന വാഗ്ദാനത്തിലൊന്നാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

Content Highlights: Vijay presented a gold ring as a gift to a child during a family gathering

dot image
To advertise here,contact us
dot image