

ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ജ്വല്ലറി ഉടമ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. നിരവധി ജ്വല്ലറി ഷോറൂമുകളുടെ ഉടമയായ അശോക് കുമാര്‍ രസ്തഗി എന്നയാളാണ് കൗമാരക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. ഇയാളുടെ ഒരു ജ്വല്ലറിയിലെ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രതി തന്റെ ഫാംഹൗസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചാല്‍ പുതിയൊരു സ്‌കൂട്ടര്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് അശോക് കുമാര്‍ പെണ്‍കുട്ടിയെ ഫാം ഹൗസിലെത്തിച്ചത്. തുടര്‍ന്ന് തടവിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബത്തോടെ ജയിലിലാക്കുമെന്ന് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിരവധി തവണ പെൺകുട്ടിയെ ഫാംഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ജ്വല്ലറിക്ക് പിന്നിലുളള മുറിയില്‍വെച്ചും പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. നിസ്സഹായയായ പെണ്‍കുട്ടി ഒടുവില്‍ പിതാവിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ബിത്തൂരിലുളള അശോക് കുമാറിന്റെ ഫാംഹൗസ് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡില്‍ നിരവധി ലൈംഗിക ഉത്തേജന മരുന്നുകളടക്കം കണ്ടെത്തി.
ഇതാദ്യമായല്ല അശോക് കുമാറിനെതിരെ പരാതി ഉയരുന്നത്. നേരത്തെയും ഇയാളുടെ ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്ന യുവതി ബലാത്സംഗ പരാതി നല്‍കിയിരുന്നു. ആ യുവതിയെയും കുടുംബത്തോടെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി നിരന്തരം ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയില്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ഇയാള്‍ 9 മാസം ജയിലിലായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പതിനഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയത്.
Content Highlights: A jewellery owner has been arrested in Uttar Pradesh in connection with an alleged assault involving a minor. he promised to give her scooter and took her to his farmhouse.