

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ മുഖംമൂടി സംഘം ട്രാവലര്‍ അടിച്ചുതകര്‍ത്തു. പൊന്മുടിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ബാലരാമപുരം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറിനെ കാറില്‍ പിന്തുടര്‍ന്നെത്തി ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി ആയിരുന്നു ആക്രമണം. ഞായറാഴ്ച വൈകിട്ട് 6.25ന് ഇരുത്തലമൂലയില്‍ വച്ചാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ട്രാവലറില്‍ ഉണ്ടായിരുന്നു. പൊന്മുടിയില്‍ വച്ച് പാട്ടുവെച്ച് നൃത്തം ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹന ഉടമ വിതുര പൊലീസില്‍ പരാതി നല്‍കി.
പൊന്മുടിയില്‍ എത്തിയ രണ്ട് ട്രാവലുകളിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇരു വാഹനങ്ങളിലും എത്തിയവര്‍ തമ്മില്‍ ട്രാവലറില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. നാലംഗ സംഘമാണ് കാറില്‍ ചെയ്‌സ് ചെയ്‌തെത്തി നടുറോഡില്‍ വച്ച് ആക്രമണം നടത്തിയത്. തമ്മില്‍ തര്‍ക്കമുണ്ടായ ട്രാവലറില്‍ ഉണ്ടായിരുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം . കാറിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമിക്കപ്പെട്ട ട്രാവലറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തിലാണ് തിരിച്ച് സുരക്ഷിതമായി യാത്ര തുടര്‍ന്നത്.
Content Highlights: A traveller vehicle was damaged in Vithura after a masked group allegedly attacked it following a dispute linked to an incident in Ponmudi