തൃണമൂല്‍ പിളര്‍പ്പ്; പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിച്ച് മമത ബാനര്‍ജി; ചന്ദ്രിമ ഭട്ടാചാര്യ അധ്യക്ഷ

ലോക്‌സഭ എംപികൂടിയായ സായോണി ഘോഷിനെ യുവജന വിഭാഗം അധ്യക്ഷയായും തെരഞ്ഞെടുത്തു

തൃണമൂല്‍ പിളര്‍പ്പ്; പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിച്ച് മമത ബാനര്‍ജി; ചന്ദ്രിമ ഭട്ടാചാര്യ അധ്യക്ഷ
dot image

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നാലെ പുതിയ സംസ്ഥാന നേതൃത്വത്തെ തീരുമാനിച്ച് മമത ബാനര്‍ജി. മുന്‍ മന്ത്രിയായിരുന്ന ചന്ദ്രമ ഭട്ടാചാര്യയെ പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തു. മമത ബാനര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

ദേശീയ ജോയിന്റ് സെക്രട്ടറിമാരായി ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരെയും നിയമിച്ചു. അഭിഷേക് ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. സുബ്രത ബക്ഷി ദേശീയ പ്രവര്‍ത്തക സമിതിയിലെ വൈസ് പ്രസിഡന്റായി തുടരും. സജ്ദ അഹമ്മദ്, മമത താക്കൂര്‍, നയന ബന്ധ്യോപാധ്യായ്, സ്വാതി ഖണ്ഡേക്കര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ബാബര്‍ അലി, പുലക് റോയി, അഷിമ പത്ര, അരൂപ് ബിശ്വാസ്, രാജിബ് ബാനര്‍ജി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

ജ്യോതിപ്രിയോ മുല്ലിക്, ഡോ. റാണ ചാറ്റര്‍ജി, ബിദേഷ് ബോസ്, ത്രിനാങ്കുര്‍ ഭട്ടാചാര്യ, ജയ ദത്ത, തപസ് ചാറ്റര്‍ജി, വസുന്ദര ഗോസ്വാമി, ഗൗതം ദേബ് എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി നിയമിച്ചു. ലോക്‌സഭ എംപികൂടിയായ സായോണി ഘോഷാണ് യുവജന വിഭാഗം അധ്യക്ഷ. മധുരിമ താക്കൂറാണ് യുവജന വിഭാഗം ജനറല്‍ സെക്രട്ടറി. കല്യാണ്‍ ബാനര്‍ജി, കുനാല്‍ ഘോഷ് എന്നിവരായിരിക്കും പാര്‍ട്ടി വക്താക്കള്‍. മറ്റ് അംഗങ്ങള്‍: മഹിള പ്രസിഡന്റ്- മാല റോയി, ടിഎംസിപി പ്രസിഡന്റ്-പ്രിയങ്ക അധികാരി, ഐഎന്‍ടിടിയുസി പ്രസിഡന്റ്- മൊലോയി ഘട്ടക്, കര്‍ഷക വിഭാഗം പ്രസിഡന്റ്- ബെച്ചാരം മന്ന, എസ്‌സി, എസ്ടി വിഭാഗം പ്രസിഡന്റ്- ബിര്‍ബാഹ ഹന്‍സ്ദ, ട്രഷറര്‍, സുഭാശിഷ് ചക്രബര്‍ത്തി.

അതിനിടെ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

Content Highlights- Mamata Banerjee has finalized a new state leadership arrangement in the Trinamool Congress, appointing Chandrima Bhattacharya as president

dot image
To advertise here,contact us
dot image