പ്രക്ഷോഭം സമാധാനപരമാകണം, പൊലീസിന് പൂ കൈമാറണം; നാളത്തെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശവുമായി CJP

ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്

പ്രക്ഷോഭം സമാധാനപരമാകണം, പൊലീസിന് പൂ കൈമാറണം; നാളത്തെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശവുമായി CJP
dot image

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നാളെ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാ​ഗമായി ജന്തർ മന്തറിലെ പാർലമെൻ്റ് സ് ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രാവിലെ 9 മണിക്ക് റിപ്പോ‍ർട്ട് ചെയ്യാൻ അനുയായികൾക്ക് കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനം. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന അനുയായികൾ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ കാർഡും സിജെപി നേതൃത്വം പങ്കുവെച്ചു. ത്രിവ‍ർണ പതാകയും ഒരു പുസ്തകവും കൈയ്യിൽ കരുതണമെന്നാണ് ഇതിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാം രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. സത്യത്തിന് നിങ്ങളുടെ ക്യാമറയല്ലാതെ മറ്റൊരു വക്താവില്ലെന്നാണ് അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശത്തിൽ സിജെപി നേതൃത്വം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദുഷ്പ്രവ‍ർത്തികൾ പൊലീസിന് റിപ്പോർട്ട് ചെയ്യണമെന്നും കുറ്റക്കാരെ നേരിടരുത്. നിയമം അവരെ കൈകാര്യം ചെയ്യട്ടെയെന്നും വ്യക്തമാക്കിയിട്ടുണ്ട്. നമ്മൾ സൂര്യനുമായി സഹകരിക്കണം എന്ന് ചൂണ്ടിക്കാണിച്ച് സൺസ്‌ക്രീൻ ഉപയോഗിക്കുക, തൊപ്പി എടുക്കുക, ജലാംശം നിലനിർത്തുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടികയും സിജെപി നേതൃത്വം പുറത്ത് വിട്ട സോഷ്യൽ മീഡിയ കാർഡിൽ ഉണ്ട്. നിങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ ഒറ്റയ്ക്ക് വരരുതെന്ന നിർദ്ദേശം ചൂണ്ടിക്കാണിച്ച് കാക്കപ്പൂക്കൾ കൂട്ടമായി എത്തുമ്പോൾ പ്രസ്ഥാനം ശക്തമാകും. നിങ്ങൾ കുടുംബത്തോടൊപ്പം വരുമ്പോൾ അത് ഉച്ചസ്ഥായിയിലെത്തും! എന്നാണ് പറഞ്ഞിരിക്കുന്നത്. പ്രക്ഷോഭം സമാധാനപരമായിരിക്കണമെന്നും പൊലീസിന് പൂക്കൾ കൈമാറണമെന്നാണ് നിര്ർദ്ദേശം. പൂക്കൾ എറിയരുത്, അവ സമർപ്പിക്കുക എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പൂക്കൾ കൊണ്ടുവന്ന് പോലീസിന് കൈമാറുക. നമ്മുടെ യുവാക്കളുടെ ഭാവിയെ പരിപാലിച്ചതിന് അവരോട് നന്ദി പറയുക എന്നും പറഞ്ഞിട്ടുണ്ട്. പരിഹാസങ്ങളോടും പ്രകോപനങ്ങളോടും ഏറ്റുമുട്ടരുതതെന്നും നിർദ്ദേശമുണ്ട്. അവർ പ്രൊഫഷണലുകളാണ്. പ്രൊഫഷണലുകളുമായി മത്സരിക്കരുതെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

വിശന്ന് വരരുതെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിന് എത്തുന്നതിനു മുമ്പ് ഭക്ഷണം കഴിക്കണമെന്നും വിപ്ലവത്തിന് പ്രഭാതഭക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മറക്കരുതെന്നും നിർദ്ദേശമുണ്ട്.

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഇൻസ്റ്റഗ്രാം ലൈവിലൂടെ സമരത്തിന് ആഹ്വാനം നൽകിയിരുന്നു. ജൂൺ ആറിന് ശനിയാഴ്ച സമരം നടത്താനാണ് സിജെപി നേതാവ് ആഹ്വാനം നൽകിയത്. സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകൾ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അഭിജിത് ദിപ്കെ പറഞ്ഞു. ശനിാഴ്ച രാവിലെ ഇന്ത്യയിൽ എത്തുമെന്നും അഭിജീത് ദീപ്കെ അറിയിച്ചിരുന്നു.

Content Highlights: CJP has issued guidelines for participants of tomorrow’s protest, emphasizing that the demonstration should remain peaceful and encouraging protesters to hand flowers to police as a gesture of goodwill.

dot image
To advertise here,contact us
dot image