ഡികെ സർക്കാരിന് തിരിച്ചടി; മന്ത്രിസഭ വിഭജനത്തിൽ അതൃപ്തി അറിയിച്ച് ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു

ബെം​ഗളൂരു വികസനകാര്യ വകുപ്പ് വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം

ഡികെ സർക്കാരിന് തിരിച്ചടി; മന്ത്രിസഭ വിഭജനത്തിൽ അതൃപ്തി അറിയിച്ച് ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു
dot image

ബെം​ഗളൂരു: മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ ഡി കെ ശിവകുമാർ സർക്കാരിന് കനത്ത തിരിച്ചടി. മന്ത്രിസഭ വിഭജനത്തിൽ അതൃപ്തി അറിയിച്ച് മന്ത്രി രാമലിം​ഗ റെഡ്ഡി രാജിവെച്ചു. ഡി കെ മന്ത്രിസഭയിൽ ജലസേചന മന്ത്രിസ്ഥാനമാണ് രാമലിം​ഗ റെഡ്ഡിക്ക് ലഭിച്ചത്. മന്ത്രിസഭയോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് റെഡ്ഡി രാജി കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജികത്ത് കൈമാറിയിട്ടുണ്ട്. ബെം​ഗളൂരു വികസനകാര്യ വകുപ്പ് വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.

'തനിക്ക് ബെം​ഗളൂരു വികസനകാര്യ വകുപ്പ് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരിട്ട് രണ്ട് തവണ ഉറപ്പ് നൽകിയതാണ്'; രാജികത്ത് സമർമ്മിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ രാമലിം​ഗ റെഡ്ഡി പ്രതികരിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് കർണാടക മന്ത്രി സഭാ പദവികളിൽ തീരുമാനമായത്. മുഖ്യമന്ത്രി ഡി കെ ശിവകുമാർ ധനകാര്യം, കാബിനറ്റ്, പേഴ്‌സണൽ & അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, കൂടാതെ അനുവദിക്കാത്ത എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യും. മല്ലികാർജുൻ ഖാർഗെ യുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകൾ നൽകി. കെ ജെ ജോർജ് ഊർജ്ജവും വിനോദസഞ്ചാരവുമാണ് കൈകാര്യം ചെയ്യുക. യുടി ഖാദറിന് ആരോഗ്യവും കുടുംബക്ഷേമ വകുപ്പുമാണ് നൽകിയത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്കാണ് നഗരവികസനം ലഭിച്ചത്.

Content Highlights: Karnataka Irrigation Minister Ramalinga Reddy has resigned, expressing dissatisfaction over the allocation of portfolios in the DK Shivakumar-led cabinet, creating fresh political challenges for the government.

dot image
To advertise here,contact us
dot image