ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, പൊലീസിന്റെ കണ്ടെത്തല്‍

മാളവ്യ നഗറിലുള്ള തീപിടിത്തം ഉണ്ടായ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്ന് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ്

ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തം: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്,  പൊലീസിന്റെ കണ്ടെത്തല്‍
dot image

ന്യൂഡൽഹി: ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍. ഡല്‍ഹി പൊലീസിന്റേതാണ് കണ്ടെത്തല്‍. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പൊലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്.

സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നൽകി.

മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും ഹോട്ടലുകൾ എല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് അയാൾ പറഞ്ഞതെന്നും ലോകേഷ് പൊലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് ഹോട്ടൽ ഉടമയായ ലോകേഷ് ബജാജ് ഡൽഹി പൊലീസിൻ്റെ പിടിയിലാകുന്നത്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

Content Highlights: Lokesh Bajaj, arrested in connection with the hotel fire in Delhi's Malviya Nagar, has claimed that he was not operating the establishment where the incident occurred.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us