വൈഭവ് തിളങ്ങിയില്ല; എന്നിട്ടും നിർണായക മത്സരത്തിൽ മുംബൈയ്ക്കെതിരെ 200 കടന്ന് രാജസ്ഥാൻ

ഐ പി എല്ലിലെ നിർണായക പോരിൽ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട ടോട്ടൽ.

വൈഭവ് തിളങ്ങിയില്ല; എന്നിട്ടും നിർണായക മത്സരത്തിൽ മുംബൈയ്ക്കെതിരെ 200 കടന്ന് രാജസ്ഥാൻ
dot image

ഐ പി എല്ലിലെ നിർണായക പോരിൽ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട ടോട്ടൽ. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്.

26 പന്തിൽ 38 റൺസ് നേടിയ ധ്രുവ് ജുറലാണ് ടോപ് സ്‌കോറർ. ജോഫ്രെ ആർച്ചർ 15 പന്തിൽ 32 റൺസ് നേടി. ദസുൻ ഷനക 29 റൺസും യശ്വസി ജയ്‌സ്വാൾ 27 റൺസും നേടി.

വൈഭവ് സൂര്യവംശി ആറ് പന്തിൽ നാല് റൺസ് നേടി. ശാർദൂൽ താക്കൂറും ദീപക് ചഹാറും രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടി മുംബൈ ക്യാപ്റ്റൻ ഹാർദിക് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് കടക്കാം.

content highlights:rajasthan royals score 200 plus runs against mumbai indians

dot image
To advertise here,contact us
dot image