

ന്യൂഡല്‍ഹി: ശബരിമല വിധിയിലെ റഫറന്‍സിനിടെ അഭിഭാഷകന് സുപ്രീം കോടതിയുടെ താക്കീത്. ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള ഏഴ് ചോദ്യങ്ങളില്‍ നിന്ന് വാദം അറിയിക്കണമെന്നാണ് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. കോടതി നിശ്ചയിച്ച വിഷയങ്ങള്‍ക്ക് പുറത്തുപോകരുതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനികുമാര്‍ ആണ് വിമര്‍ശനം നേരിട്ടത്. കഴിഞ്ഞ 200 വര്‍ഷത്തിനിടെ ഇന്ത്യ ഏഴ് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു എന്ന വാദത്തിലായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. അതേസമയം ശബരിമല വിധിയിലെ സുപ്രീം കോടതിയുടെ റഫറന്‍സില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദം പൂര്‍ത്തിയായി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ യുവതീ പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. ഇതിന് ശേഷം റഫറന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം അറിയിക്കും. ശബരിമല റഫറന്‍സില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതുമൂലം സുപ്രീം കോടതിയിലെ അഞ്ച് കോടതികള്‍ അടഞ്ഞ് കിടക്കുകയാണ് എന്നായിരുന്നു അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ ഉയര്‍ത്തിയ വാദം.
Content Highlights: Supreme Court criticise advocate BJP leader in Sabarimala women entry referance