'യുവതലമുറയുടെ പിന്തുണയോടെ ബംഗാളില്‍ ഇടതുപക്ഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തും'; അഫ്രീൻ ബീഗം റിപ്പോർട്ടറിനോട്

2006 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ചു കയറുന്ന മണ്ഡലമാണെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.

'യുവതലമുറയുടെ പിന്തുണയോടെ ബംഗാളില്‍ ഇടതുപക്ഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തും'; അഫ്രീൻ ബീഗം റിപ്പോർട്ടറിനോട്
dot image

കൊല്‍ക്കത്ത: ബംഗാളിലെ ബലിഗഞ്ച് മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കുകയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി അഫ്രീന്‍ ബീഗം. 2006 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ചു കയറുന്ന മണ്ഡലമാണെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ജാദവ്പുര്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഇരുപത്തിയെട്ടുകാരിയായ അഫ്രീന്‍ റിപ്പോര്‍ട്ടറിനോട് സംസാരിച്ചു.

മാറ്റം എല്ലാവരും ആഗ്രഹിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി നേരിട്ടുള്ള മത്സരമാണ് നടത്തുന്നത്. 15 വര്‍ഷത്തെ ടിഎംസി ഭരണത്തിന് എതിരെ വിധിയെഴുത്ത് ഉണ്ടാകും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണമെന്നും അഫ്രീന്‍ ബീഗം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അടച്ച സ്‌കൂളുകള്‍ തുറപ്പിക്കാന്‍ പോരാട്ടം നടക്കുകയാണ്. യുവജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണയാണ്. മാറ്റം കൊണ്ടുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മാറ്റം ആഗ്രഹിക്കുന്ന ജെന്‍സികള്‍ തന്നെ പിന്തുണയ്ക്കും അഫ്രീന്‍ ബീഗം പറഞ്ഞു.

Content Highlights:

dot image
To advertise here,contact us
dot image