'ഡിജെ പാര്‍ട്ടികള്‍ 11 മണിക്ക് അവസാനിപ്പിക്കണം'; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

12 മണിക്ക് തന്നെ ബാറുകള്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്

'ഡിജെ പാര്‍ട്ടികള്‍ 11 മണിക്ക് അവസാനിപ്പിക്കണം'; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം
dot image

കൊച്ചി: ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം. രാത്രി 11 മണിക്ക് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. എസിപി സെന്‍ട്രല്‍ ആണ് നിര്‍ദേശം ഇറക്കിയത്. കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ ആണ് നിയന്ത്രണം വരുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ അനുവദിച്ച സമയമായ 12 മണിക്ക് തന്നെ ബാറുകള്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്. കൊച്ചി നഗരത്തില്‍ നിലവില്‍ 12 മണി വരെയാണ് പ്രവര്‍ത്തനാനുമതി ഉള്ളത്. എന്നാല്‍ പലപ്പോഴും ഡി ജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ നീളുന്ന സാഹചര്യമാണുള്ളത്.

ഇതേ തുടര്‍ന്ന് പൊലീസിന് വ്യാപക പരാതി ലഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുവെന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നാണ് പൊലീസിന്റെ വാദം.

Content Highlights: Police suggested DJ parties must be ended at 11 pm at Kochi central Sub division area

dot image
To advertise here,contact us
dot image