

ന്യൂഡൽഹി: ലിവ് ഇൻ റിലേഷൻഷിപ്പിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവാഹത്തിന് മുൻപ് ഒരുമിച്ച് കഴിഞ്ഞത് എന്തിനാണ് എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി ചോദ്യമുയർത്തിയത്.
ചോദ്യം ഉന്നയിച്ചാൽ അത് പരാതിക്കാരിയെ അപമാനിച്ചുവെന്ന് ആക്ഷേപം ഉയർത്തും. ഒരുമിച്ച് ജീവിച്ച് കുഞ്ഞ് ജനിച്ച ശേഷം എങ്ങനെയാണ് ലൈംഗിക അതിക്രമമാകുന്നത് എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇതാണ് ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ സംഭവിക്കുന്നതെന്നും വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചശേഷം അഭിപ്രായവ്യത്യാസം ഉണ്ടായാൽ സ്ത്രീ പരാതി നൽകുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹേതര ബന്ധങ്ങളിലെ ചാപല്യങ്ങളാണ് ഇതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌നയുടേതാണ് നിരീക്ഷണം.
Content Highlights: Why did they live together before marriage?; Supreme Court questions live in relationship