ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനസംഘടിപ്പിച്ചു

2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഏകകണ്ഠമായി തെരെഞ്ഞെടുത്തു

ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനസംഘടിപ്പിച്ചു
dot image

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇന്ത്യൻ ക്ലബ്ബിൽ ചേർന്നു. ചെയർമാൻ കെ ടി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോജി ജോൺ സ്വാഗതവും ട്രെഷറർ സാബു അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജിബിൻ ജോയ് 2025 -2026 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവ ജനറൽബോഡി യോഗം അംഗീകരിച്ചു. സൽമാനിയ ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സ്റ്റാഫ് ശിഹാബുദ്ദീൻ, സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫ്, ഷറഫ് അലി കുഞ്ഞി, വിജയകുമാർ കിഴക്കേതിൽ, പ്രജി ചേവായൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് 2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഏകകണ്ഠമായി തെരെഞ്ഞെടുത്തു. ഡോ: പി.വി. ചെറിയാൻ, ടി.ജെ. ഗിരീഷ് (രക്ഷാധികാരികൾ), കെ. ടി. സലിം (ചെയർമാൻ), റോജി ജോൺ (പ്രസിഡൻ്റ്), സുരേഷ് പുത്തൻ വിളയിൽ, സലീന റാഫി (വൈസ് പ്രസിഡണ്ടുമാർ), രേഷ്മ ഗിരീഷ് (ജനറൽ സെക്രട്ടറി), ഗംഗൻ തൃക്കരിപ്പൂർ (സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി), സുനിൽ മനവളപ്പിൽ, സിജോ ജോസ് (ജോയിന്റ് സെക്രട്ടറിമാർ), ജിബിൻ ജോയ് (ട്രെഷറർ), രാജേഷ് പന്മല (അസിസ്റ്റന്റ് ട്രെഷറർ), സാബു അഗസ്റ്റിൻ, സെന്തിൽ കുമാർ, വിനീത വിജയ് (ക്യാമ്പ് കോർഡിനേറ്റേഴ്‌സ്), ഗിരീഷ് കെ.വി, ഫാത്തിമ സഹ്‌ല (മീഡിയ കോർഡിനേറ്റേഴ്‌സ്), അസീസ് പള്ളം, മൊയ്‌ദു തിരുവള്ളൂർ, ബിജു. വി. എസ് (ട്രാൻസ്‌പോർട്ട് കോർഡിനേറ്റേഴ്‌സ്), ഫിലിപ്പ് വർഗ്ഗീസ്, ശ്രീജ ശ്രീധരൻ, അബ്ദുൽ നാഫി, പ്രവീഷ് പ്രസന്നൻ, സുജേഷ് എണ്ണക്കാട്, ഗിരീഷ് പിള്ള , മിഥു രഹന , അശ്വിൻ രവീന്ദ്രൻ , രമ്യ ഗിരീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).

Content Highlights: BDK Bahrain Chapter has been reorganised with new leadership. The restructuring aims to strengthen community activities and improve coordination among members.

dot image
To advertise here,contact us
dot image