'മമത ബാനര്‍ജിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യം, മോദിയും അമിത് ഷായും ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കുകയാണ്'

180 സീറ്റ് നേടി ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും സുവേന്ദു അധികാരി

'മമത ബാനര്‍ജിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യം, മോദിയും അമിത് ഷായും ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കുകയാണ്'
dot image

കൊല്‍ക്കത്ത: 180 സീറ്റ് നേടി ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭവാനിപൂരില്‍ ബിജെപി വിജയിക്കും. നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ചതുപോലെ ഇത്തവണയും തോല്‍പ്പിക്കും. മമത ബാനര്‍ജിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. 100 ശതമാനവും മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.

അതിനിടെ മോദിക്കും അമിത് ഷായ്ക്കും എതിരെ മമത ബാനര്‍ജി രംഗത്തെത്തി. ആദ്യം ഡല്‍ഹിയിലെയും പഹല്‍ഗാമിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കൂ എന്നും പഹല്‍ഗാമില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ ഒരു പൊലീസ് പോലും ഉണ്ടായിരുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ രണ്ട് ലക്ഷം പൊലീസുകാരെ വിന്യസിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമാണ് നടപടി. മെയ് നാലിന് ബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 142 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ചയാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ പ്രധാനമായും പോളിങ് നടക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ ലഭിച്ച ആനുകൂല്യം തങ്ങള്‍ക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. 152 സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 93 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്.

Content highlights- Suvendu Adhikari said defeating Mamata Banerjee is necessary and described it as a mission assigned by Narendra Modi and Amit Shah

dot image
To advertise here,contact us
dot image