

ധനുഷും മമിത ബൈജുവും നായിക നായകന്മാരായി എത്തുന്ന 'കര' എന്ന ചിത്രത്തിനുള്ള കട്ട വെയിറ്റിംഗിലാണ് പ്രേക്ഷകര്‍. നടനും സംവിധായകനും ഗായകനുമൊക്കെയായി മികവ് തെളിയിച്ച താരമാണ് ധനുഷ്. ഇപ്പോഴിതാ കരയുടെ പ്രസ്സ് മീറ്റിനിടെ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള ധനുഷിന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
'ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രവും പച്ചൈമുത്തു തമിഴരസന്റെ കൂടെയുള്ള ചിത്രവും പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഇനി സംവിധാനത്തിലേക്കുള്ളൂ.രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഡി 55 ആദ്യം പൂര്‍ത്തിയാക്കും, അതിനുശേഷം, മാരി സെല്‍വരാജിനൊപ്പം മറ്റൊരു സിനിമയിലും തുടര്‍ന്ന് ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ പച്ചൈമുത്തു തമിഴരസനൊപ്പം ഒരു സിനിമയിലും അഭിനയിക്കും. അപ്പോള്‍ ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ എനിക്ക് കുറച്ച് വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനുശേഷം മാത്രമേ എനിക്ക് സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ.' ധനുഷ് പറയുന്നു.
കര ഏപ്രില്‍ 30 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കരയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള വീഡിയോയിലാണ് ചിത്രത്തിന്റെ റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടുമുണ്ടാകുമെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ജയറാമും കരയില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.
വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സമവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വഹിക്കുന്നു. മലയാളത്തില്‍ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Dhanush talks about his next directorial venture