സൗദി അറേബ്യയിലാണെന്ന് ടൊവിനോ, ഇത്രയും ധൈര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ, പ്രാർഥിക്കണമെന്ന് പറഞ്ഞു; ചാക്കോച്ചൻ

ഏറ്റവും സംഘർഷഭരിതമായ സാഹചര്യങ്ങളിൽ പോലും ആട് 3, പ്രതിഛായ, വാഴ 2 തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷക പ്രീതിയോടു കൂടി തിയറ്ററുകളിൽ നിറഞ്ഞോടുന്നു

സൗദി അറേബ്യയിലാണെന്ന് ടൊവിനോ, ഇത്രയും ധൈര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ, പ്രാർഥിക്കണമെന്ന് പറഞ്ഞു; ചാക്കോച്ചൻ
dot image

'എന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ, രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ'. വിഷു ദിനമായ ഏപ്രിൽ പതിനഞ്ചിനു ചിത്രം തിയേറ്ററുകളിലെത്തും. ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. സിനിമയുടെ പ്രമോഷൻ ഭാഗമായി കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'വിഷു കൈനീട്ടമായി ഒരു ദുരൂഹ സാഹചര്യത്തിൽ നിങ്ങളുടെ കയ്യിലേക്ക് തരുമ്പോൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ച് തിരിച്ച് ഞങ്ങൾക്കും ഒരു വിഷു കൈനീട്ടം തരുമെന്ന് പ്രതീക്ഷിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുപാട് ദുരൂഹതകൾ ഷൂട്ടിങ് സമയത്ത് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയായിരുന്നുവെന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നു. അങ്ങനെയാണ് സംഭവിച്ചിട്ടുള്ളതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭയങ്കര കഷ്ടപ്പെട്ടാണ് സിനിമ ചെയ്തത് എന്ന് പറയുന്നതിനപ്പുറം എല്ലാം പ്രേക്ഷകരെ അറിയിക്കേണ്ട കാര്യമില്ല. നമുക്കറിയാം വളരെ സംഘർഷഭരിതമായ അവസ്ഥകളിലൂടെയാണിപ്പോൾ ലോകം തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ആ സമയത്ത്, കലാരൂപങ്ങൾ എത്രത്തോളം മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നു, അല്ലെങ്കിൽ മനുഷ്യമനസുകളെ എത്രത്തോളം ഉദ്ബോധിപ്പിക്കുന്നു എന്നതിന്റെ തെളിവുകളായിട്ട് പ്രത്യേകിച്ച് മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്.

ഏറ്റവും സംഘർഷഭരിതമായ സാഹചര്യങ്ങളിൽ പോലും ആട് 3, പ്രതിഛായ, വാഴ 2 തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷക പ്രീതിയോടു കൂടി തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഏത് കലാരൂപമായാലും അത് മനുഷ്യന് ആവശ്യമാണ് എന്ന് നമ്മൾ മലയാളികൾ ഉറപ്പിച്ച് ഈ ലോകത്തോട് പറയുകയാണ്. ഞാൻ ഇന്ന് ടൊവിയുമായി സംസാരിച്ചിരുന്നു. ടൊവിയോട് എവിടെയാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പള്ളിച്ചട്ടമ്പി പ്രൊമോഷനിലാണെന്ന്. അതിന്റെ ഭാ​ഗമായിട്ട് സൗദി അറേബ്യയിലാണെന്ന്. അപ്പോൾ ‍ഞാൻ ചോദിച്ചു, സൗദി അറേബ്യയിലോ നിനക്ക് ഇത്രയും ധൈര്യമുണ്ടോ എന്ന്. ഉണ്ട് ചേട്ടാ…ഞാൻ ധീരനല്ലേ ധീരൻ. ഞാൻ ഇത് കഴിഞ്ഞ് ഖത്തറിന് പോകുന്നുണ്ട്".- എന്ന് അവൻ പറഞ്ഞു.

അപ്പോൾ ഞാൻ പറഞ്ഞു എടാ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്ന്. ചേട്ടാ…ഞാൻ ധീരനല്ലേ, എനിക്ക് വേണ്ടി പ്രാർഥിക്കണം എന്നൊക്കെ അവൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ പള്ളിച്ചട്ടമ്പി പോലെയുള്ള വലിയ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. ഇതെല്ലാം കഴിയുമ്പോൾ വലിയ പെരുന്നാളിന് പേട്രിയറ്റ് റിലീസ് ചെയ്യുന്നുണ്ട്. അപ്പോൾ അതിനു മുൻപുള്ള ഒരു ചെറിയ പെരുന്നാൾ ആയിട്ടാണ് ഞങ്ങൾ വരുന്നത്. നല്ല സിനിമകളാണെങ്കിൽ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടു കൂടി.. നന്ദി,'കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Content Highlights:  Malayalam actor Kunchacko Boban has stated that fellow actor Tovino Thomas is presently in Saudi Arabia. The revelation has drawn attention from fans and the film industry, raising speculation about whether the visit is related to a film project, personal trip, or event.

dot image
To advertise here,contact us
dot image