രാഹുൽ ഗാന്ധിക്ക് ആശ്വാസം; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി കോടതി

2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധി സവർക്കറെ പരാമർശിച്ച് പ്രസംഗം നടത്തിയത്

രാഹുൽ ഗാന്ധിക്ക് ആശ്വാസം; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി കോടതി
dot image

മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. സവർക്കറെ അപമാനിച്ചുവെന്ന ആരോപണത്തിന്മേൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത അപകീർത്തി കേസ് നാസിക് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. നിർഭയ ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ കേസാണ് കോടതി റദ്ദാക്കിയത്.

2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുൽ ഗാന്ധി സവർക്കറെ പരാമർശിച്ച് പ്രസംഗം നടത്തിയത്. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയ ആളാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സവർക്കർ അനുകൂലികൾ രാഹുലിനെതിരെ പരാതി നൽകിയിരുന്നു.

കേസിൽ 2024 സെപ്റ്റംബറിൽ കോടതി രാഹുലിന് ഹാജരാകാനുള്ള നിർദേശം നൽകിയിരുന്നു. പിന്നാലെ അന്വേഷണം നടത്താൻ പൊലീസിനോട് നിർദേശം നൽകിയിരുന്നു. എന്നാൽ പരാതിയിലെ ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ല എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പിന്നാലെ പരാതിക്കാരൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. അതോടെയാണ് കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചത്.

Content Highlights: Nashik Magistrate Court quashes defamation proceedings against Lok Sabha Opposition Leader Rahul Gandhi in a case related to alleged remarks about Savarkar.

dot image
To advertise here,contact us
dot image