

ചെന്നൈ: കഴിഞ്ഞ കുറച്ച് കാലങ്ങളായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിജയ്‌യുടെ പാര്‍ട്ടി കരൂര്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ നാല്‍പതോളം പേര്‍ മരിച്ചതിന്റെ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കിയ വിവരം പുറത്ത് വന്നത്. വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരിച്ചിരിക്കുകയാണ് വിജയ്.
ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത വിവരം പുറത്ത് വന്നതിന് പിന്നാലെ വിജയ് നടി തൃഷയ്‌ക്കൊപ്പം ഒരു വിവാഹറിസപ്ഷനില്‍ പങ്കെടുത്തത് അടുത്ത വിവാദത്തിനും തിരികൊളുത്തി. ഈ സാഹചര്യത്തില്‍ ലോക വനിതാ ദിനത്തില്‍ മമ്മലപ്പുരത്ത് നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആരും വേദനിക്കരുതെന്നാണ് തന്നെ പിന്തുണയ്ക്കുന്നവരോടായി വിജയ് പറഞ്ഞത്.
'ഈയിടെയായി, കുറച്ച് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. എനിക്ക് വേണ്ടി പോരടിച്ച് നിങ്ങള്‍ വിഷമിക്കുന്നതായി ഞാന്‍ കാണുന്നു. നിങ്ങള്‍ വേദനിക്കുന്നത് കണ്ട് ഞാനും വേദനിക്കുകയാണ്. നിങ്ങള്‍ വിഷമിക്കരുത്. വിഷമിക്കാന്‍ ഒന്നുമില്ല'- വിജയ് പറഞ്ഞു.
അതേസമയം പരിപാടിയില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസാമാസം 2500 സാമ്പത്തിക സഹായം, യുവതികളുടെ വിവാഹത്തിന് പട്ടുസാരിയും ഒരു പവന്‍ സ്വര്‍ണവും, എല്ലാ കുടുംബത്തിനും ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
അതേസമയം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്ത വിജയ്‌യുടെ ഭാര്യ, നിയമനടപടികള്‍ അവസാനിക്കുന്നതുവരെ തന്നെ വിവാഹം ചെയ്ത് കൊണ്ടുവന്ന വീട്ടില്‍ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നല്‍കി. ബ്രീട്ടിഷ് പൗരത്വമുള്ള തനിക്ക് ഇന്ത്യയില്‍ മറ്റ് വീടുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോടതി നടപടികളിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാല്‍ വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Actor-turned-politician Vijay spoke about the problems and controversies surrounding him at a recent public event