

ന്യൂ ഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. തെലങ്കാന, ഹരിയാന,തമിഴ്നാട്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഡിൽ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയിൽ നിന്ന് കരംവീർ സിംഗ് ബൗദ്, ഹിമാചൽ പ്രദേശിൽ നിന്ന് അനുരാഗ് ശർമ്മ, തമിഴ്നാടിൽ നിന്ന് ക്രിസ്റ്റഫർ തിലക്, തെലങ്കാനയിൽ നിന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ അഭിഷേക് മനു
സിംഗ്‌വി, വേം നരേന്ദർ റെഡ്ഢി എന്നിവരാണ് സ്ഥാനാർത്ഥികൾ.
രണ്ട് ദിവസം മുൻപ് ബിജെപിയും തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബിജെപി അധ്യക്ഷൻ നിതിൻ നബീനിനെ ബിഹാറിൽ നിന്ന് ബിജെപി രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു. ബിഹാർ, അസം, ഛത്തിസ്ഗഢ്, ഹരിയാന, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥിപട്ടിക പുറത്തിറക്കിയത്.
Content Highlights: Congress announces six candidates for the Rajya Sabha elections from Telangana, Haryana, Tamil Nadu, Chhattisgarh, and Himachal Pradesh as part of its strategy to strengthen parliamentary representation.