ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്

ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി
dot image

ഭൂവനേശ്വര്‍: ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കാണാതായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കാണാതായത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മരിച്ചവരുടെ മൃതദേഹങ്ങളാണ് കാണാതായിരിക്കുന്നത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണാതാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍പും ഇത്തരത്തില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്. 2016-ല്‍ ഒരു കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ ഇതുപോലെ കാണാതായിരുന്നു.

പിന്നീട് 2017ലും, 2023ലും, 2025ലും മൃതദേഹങ്ങള്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2025ല്‍ ഒരു സ്ത്രീയുടെ മൃതദേഹമാണ് കാണാതായത്. സംസ്‌കാരം കഴിഞ്ഞ് 10-ാം ദിനത്തിലാണ് മൃതദേഹം കാണാതായത്. കുഴിമാടം തകര്‍ത്താണ് മൃതദേഹം കൊണ്ടുപോയത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന് സമീപമായി മദ്യകുപ്പികളും വസ്ത്രങ്ങളും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.

Content Highlights- Several bodies went missing from a crematorium in Odisha, prompting authorities to launch an investigation.

dot image
To advertise here,contact us
dot image