

ജയ്പൂര്‍: വിവാഹസല്‍ക്കാരത്തിന് അതിഥിയാണെന്ന വ്യാജേന എത്തി സ്വര്‍ണം മോഷ്ടിച്ച് കള്ളന്‍. വിവാഹത്തിനെത്തിയ ഫോട്ടോ ഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് കള്ളനെ കണ്ടെത്തിയത്. ഫെബ്രുവരി 7ന് ജഗത്പൂരിലെ ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനിലാണ് സംഭവം നടന്നത്.
നവീന്‍ കരോള്‍ എന്ന വ്യക്തിയുടെ വിവാഹ ചടങ്ങിലാണ് സംഭവം. അതിഥികളുടെയൊപ്പം ഫോട്ടോ എടുക്കാന്‍ സ്‌റ്റേജിലേക്ക് കയറിവന്ന കള്ളന്‍ കസേരയ്ക്ക് താഴെ വച്ചിരുന്ന വധുവിന്റെ ബാഗ് മോഷ്ടിക്കുകയായിരുന്നു.
വിവാഹ ആഘോഷത്തിലായിരുന്നതിനാല്‍ ബന്ധുക്കളും സല്‍ക്കാരത്തില്‍ പങ്കെടുത്തവരും ഇത് ശ്രദ്ധിച്ചില്ല. ചടങ്ങിന് ശേഷം ബാഗ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. പിന്നീട് ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങല്‍ ചിത്രീകരിച്ചപ്പോഴാണ് കള്ളന്‍ പിടിയിലായത്. ഏകദേശം 4 ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമാണ് നഷ്ടമായത്. വധുവിന്റെ കുടുംബാഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.
In a brazen theft amid wedding celebrations, a man posing as a guest allegedly stole the bride’s bag during a reception in Jaipur — only to have his actions captured live by a hired photographer. The bag reportedly contained jewellery and cash worth around Rs 4 lakh.
— News9 (@News9Tweets) February 15, 2026
The… pic.twitter.com/DswjVC1bqz
Content Highlights: Arriving at a wedding pretending to be a guest, gold worth Rs 4 lakhs stolen; thief caught in wedding video