ഡൽഹി സർവകലാശാലയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ഐസ

ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് മുന്നില്‍ ഐസ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്

ഡൽഹി സർവകലാശാലയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ഐസ
dot image

ന്യൂഡല്‍ഹി: പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണ ശ്രമം. ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് മുന്നില്‍ വിദ്യാർത്ഥി സംഘടനയായ ഐസ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്. പ്രസംഗിക്കുന്നതിനിടെ പിന്നിൽ നിന്ന് വെള്ളം നിറച്ച ബക്കറ്റ് ഇർഫാൻ ഹബീബിന് നേരെ എറിയുകയായിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഇർഫാൻ ഹബീബ് പ്രസംഗിച്ച് അൽപസമയം കഴിഞ്ഞപ്പോഴായിരുന്നു ആക്രമണശ്രമം. ബക്കറ്റിലെ വെള്ളം അദ്ദേഹത്തിൻ്റെ ദേഹത്ത് തെറിച്ചു. ആക്രമണത്തിന് പിന്നില്‍ എബിവിപി ആണെന്ന് ഐസ ആരോപിച്ചു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആക്രമണ ശ്രമം അഹിഷ്ണുതയുടെ തെളിവാണെന്നായിരുന്നു ഒരു മാധ്യമത്തോട് ഇർഫാൻ ഹബീബ് പ്രതികരിച്ചത്.

Content Highlight; An attempt was made to attack prominent historian Irfan Habib. Irfan Habib was participating in an AISA program in front of the Arts Faculty of Delhi University.

dot image
To advertise here,contact us
dot image