ജനപ്രിയമായി മരുന്നുകളുടെ തീരുവ ഒഴിവാക്കാനുള്ള പ്രഖ്യാപനം, ഗുണകരമാകുക നിരവധി കുടുംബങ്ങൾക്ക്

ഏതൊക്കെ മരുന്നുകൾക്കാണ് തീരുമാനം ബാധകമാകുക എന്ന് ബജറ്റിൽ പറഞ്ഞിട്ടില്ല

ജനപ്രിയമായി മരുന്നുകളുടെ തീരുവ ഒഴിവാക്കാനുള്ള പ്രഖ്യാപനം, ഗുണകരമാകുക നിരവധി കുടുംബങ്ങൾക്ക്
dot image

ന്യൂ ഡൽഹി: 2026 -27 കാലയളവിലേക്കുള്ള കേന്ദ്രബജറ്റിൽ കാൻസർ രോഗികൾക്കും ചികിത്സയ്ക്കായി ധാരാളം പണം ചിലവിടുന്നവർക്കും ആശ്വാസമാകുന്ന തീരുമാനങ്ങളുണ്ട്. 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യുട്ടി ഒഴിവാക്കിയതായാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പല ക്യാന്‍സര്‍ മരുന്നുകളും ഇറക്കുമതി ചെയ്യേണ്ടവ ആയതിനാൽ ഈ തീരുമാനം നിരവധി പേർക്ക് ഉപകാരപ്രദമായേക്കും. എന്നാൽ ഏതൊക്കെ മരുന്നുകൾക്കാണ് തീരുമാനം ബാധകമാകുക എന്ന് ബജറ്റിൽ പറഞ്ഞിട്ടില്ല.

ക്യാൻസർ ചികിത്സയെന്ന് പ്രത്യേകം എടുത്തുപറഞ്ഞ ശേഷമാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ഇറക്കുമതി ചെയ്യുന്ന ഓൺകോളജി മരുന്നുകൾക്ക് നിലവിൽ വലിയ തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം മരുന്നുകളുടെ റീട്ടെയിൽ വിലയിൽ ഉണ്ടാകുകയും രോഗികൾക്ക് അത് ഒരു ഭാരമാകുകയും ചെയ്യാറുണ്ട്. തീരുവ ഒഴിവാക്കുന്നതിലൂടെ മരുന്നുകളുടെ വില കുറയും. ചികിത്സ കൊണ്ടുപോകുന്നവർക്കും രോഗികൾക്ക് അതൊരു ആശ്വാസമാകുകയും ചെയ്തു.

മരുന്നുകളുടെ വില ഇത്തരത്തിൽ കുറയുന്നത്, കുടുംബങ്ങള്‍ക്ക് കൂടുതൽ പണം ചെലവഴിക്കേണ്ട

സാഹചര്യം ഒഴിവാക്കാന്‍ സഹായിക്കും എന്നാണ് വിലയിരുത്തൽ. ഇൻഷുറൻസ് ഇല്ലാത്ത രോഗികൾക്കടക്കം ഈ തീരുമാനം വലിയ രീതിയിൽ ഉപകാരപ്രദമായേക്കും. കാൻസറിനുള്ള മരുന്നുകൾക്ക് പുറമെ ഏഴ് പ്രധാനപ്പെട്ട മരുന്നുകളുടെ തീരുവയും ഒഴിവാക്കുമെന്ന് പ്രഖ്യാപനമുണ്ട്. വ്യക്തികൾ കൊണ്ടുവരുന്ന മരുന്നുകൾ, ചികിത്സയ്ക്കായുള്ള പ്രത്യേക ഭക്ഷണം എന്നിവയെയും തീരുവയിൽ നിന്ന് ഒഴിവാക്കും.

തീരുവ നീക്കം ചെയ്യുന്നത് ഹ്രസ്വകാലത്തേക്ക് മരുന്നുകളുടെ വില കുറക്കുന്നത് വഴി, കൂടുതൽ പേർക്ക് അവ എത്താനുള്ള വഴിയൊരുക്കും എന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ ഈ നീക്കം മരുന്നുകളുടെ വില കുറയ്ക്കുമെങ്കിലും, ആശുപത്രി പ്രവേശനം, രോഗനിർണയം, സഹായപരിചരണം എന്നീ ചിലവുകളി കാര്യമായ മാറ്റം വരുത്തുന്നില്ല എന്നത് പ്രധാനപ്പെട്ടതാണ്.

Content Highlights: The recent move to avoid duty on medicines has been welcomed by many, as it helps families access medicines at low prices. This decision is proving to be advantageous, ensuring that medicines can be used effectively, benefitting several households and improving access to healthcare

dot image
To advertise here,contact us
dot image