ജമ്മുവിലെ ഉദംപേരുരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബസ് ഇടിച്ചു; സിആർപിഎഫ് ജവാൻ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ചെനാനിയില്‍ നിന്ന് വരികയായിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ലോഡ് കാരിയറില്‍ ഇടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു

ജമ്മുവിലെ ഉദംപേരുരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബസ് ഇടിച്ചു; സിആർപിഎഫ് ജവാൻ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു
dot image

ഉദംപൂര്‍: ജമ്മു കശ്മീരിലെ ഉദംപേരുരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ ബസ് ഇടിച്ച് ഒരു സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ഉദംപൂര്‍ ജില്ലയിലെ ജഖാനി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ചെനാനിയില്‍ നിന്ന് വരികയായിരുന്ന ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന്റെ ടയര്‍ മാറ്റുകയായിരുന്ന മൂന്ന് സാധാരണക്കാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അവധിക്ക് വീട്ടിലേക്ക് പോവുകയായിരുന്ന കിഷ്ത്വാറിലെ 52 ബറ്റാലിയനിലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് മരിച്ചവരില്‍ ഒരാള്‍. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഉദംപൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Content Highlights: Four people including a CRPF jawan died in accident at Udhampur district of Jammu and Kashmir

dot image
To advertise here,contact us
dot image