ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഫ്രഷായി വെയ്ക്കാന്‍ എന്ത് ചെയ്യും!

ഉരുളക്കിഴങ്ങ് ഫ്രഷ് ആയി ഇരിക്കാൻ എന്ത് ചെയ്യും?

ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ? ഫ്രഷായി വെയ്ക്കാന്‍ എന്ത് ചെയ്യും!
dot image

സാമ്പാറായാലും അവിയലായാലും ഒരു ഉരുളക്കിഴങ്ങ് ഇല്ലാതെ ഇവ തയ്യാറാക്കുന്ന ശീലം മലയാളികൾക്ക് നന്നേ കുറവാണ്. അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഈ ആഹാരസാധനം മുള വന്നാൽ പോലും പലരും ഉപയോഗിക്കാറുണ്ട്. പാകം ചെയ്യാൻ എളുപ്പമായതിനാൽ ഇവ കൂടുതൽ കരുതിവയ്ക്കുന്ന ശീലമാണ് മിക്ക വീടുകളിലും. ഇവ പെട്ടെന്ന് തന്നെ മുളപൊട്ടുകയും ചെയ്യും. ഇത് കാര്യമാക്കാതെ കറിവയ്ക്കുന്നതാണ് പലരുടെയും ശീലം അത് ശരിയല്ല.

സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെയുള്ള ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ ഇത്തരത്തിൽ മുളപൊട്ടിയ ഉരുളക്കിഴങ്ങിലുണ്ട്. ഇവ അമിതമായി ശരീരത്തിൽ എത്തുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, രക്തസമ്മർദം കുറയുക തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതൊന്നും കൂടാതെ ഇത്തരം ഉരുളക്കിഴങ്ങിൽ പോഷകമൂല്യവും കുറവാകും.

ഉരുളക്കിഴങ്ങ് ഫ്രഷ് ആയി ഇരിക്കാൻ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നാണ് പറയുന്നത്. മാത്രമല്ല ഇവയിലെ മണ്ണ് തട്ടിക്കളയാതിരുന്നാൽ അത് സംരക്ഷണ കവചമായി പ്രവർത്തിക്കും. ഇതോടെ ഉരുളക്കിഴങ്ങ് ഫ്രഷ് ആയി ഇരുന്നോളും. സൂര്യപ്രകാശം നേരിട്ട് അടിച്ചാൽ ഇവയുടെ തൊലി പച്ചനിറമാകും. മാത്രമല്ല വിഷാംശമായ സൊളാനിൻ ഉണ്ടാകാനും ഇടയാക്കും.

ഉരുളക്കിഴങ്ങുകൾ പ്ലാസ്റ്റിക്ക് കവറുകളിൽ സൂക്ഷിക്കരുത്. ഈർപ്പം നിലനിർത്തുന്ന ഇത്തരം കവറുകളിൽ സൂക്ഷിച്ചാൽ ഇവ കേടാകും. അതിനാൽ വായുസഞ്ചാരമുള്ള പേപ്പർ ബാഗുകളാണ് ഉത്തമം. മറ്റൊന്ന് ഇവ ഉള്ളിക്കൊപ്പം സൂക്ഷിക്കാൻ പാടില്ലെന്നതാണ്. എഥിലിൻ പുറത്തുവിടുന്ന ഉള്ളിക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ ഇവ പെട്ടെന്ന് മുളയ്ക്കും.
Content highlights: Can we keep potatoes on Refrigerator

dot image
To advertise here,contact us
dot image