പരമാവധി ഒരു മണിക്കൂർ വരെ ഇരിക്കാം, അത് കഴിഞ്ഞാല്‍‌ 1000 രൂപ നല്‍കണം: നോട്ടീസുമായി ബെംഗളൂരിലെ കഫേ

ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയിലെ ഒരു ചെറിയ അറിയിപ്പാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുയിരിക്കുന്നത്

പരമാവധി ഒരു മണിക്കൂർ വരെ ഇരിക്കാം, അത് കഴിഞ്ഞാല്‍‌ 1000 രൂപ നല്‍കണം: നോട്ടീസുമായി ബെംഗളൂരിലെ കഫേ
dot image

ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയിലെ ഒരു അറിയിപ്പാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുയിരിക്കുന്നത്. ഒരു മണിക്കൂറിൽ കൂടുതൽ സമയം കഫേയിൽ ചിലവിട്ടാൽ അധിക ചാർജായി മണിക്കൂറിന് 1000 രൂപ എന്ന നിരക്കിൽ നൽകേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ബെംഗളൂരു നിവാസിയായ ശോഭിത് ബക്ലിവാൾ തൻ്റെ എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഫേയിൽ സ്ഥാപിച്ച പോസ്റ്ററിൻ്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.

സ്റ്റാർട്ടപ്പ് മീറ്റുകൾക്കും നീണ്ട കോഫി സംഭാഷണങ്ങൾക്കും പേരുകേട്ട ന​ഗരത്തിൽ ഇത്തരമൊരു രീതി വന്നതിൽ ആ​ശങ്ക പ്രകടിപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷം പേരും.
നഗരത്തിലെ പല കഫേകളും ഭക്ഷണശാലകളും പലപ്പോഴും അനൗപചാരിക മീറ്റിംഗ് ഇടങ്ങളായി മാറുന്നുണ്ട്. ചെറുകിട ബിസിനസ്സ് ഉടമകൾക്ക് ഇത് വലിയ തടസ്സമായി മാറുന്നുവെന്ന പരാതിയും ശക്തമാണ്. ഇത്തരം പ്രതിസന്ധികളെ നേരിടാനാണ് ചാർജ് ഈടാക്കുന്നത്.

എക്സിലെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നു. കുറേ ആളുകള്‍ വന്ന് മണിക്കൂറുകളോളം ഇരിക്കുന്നതും ഒന്നും ഓർഡർ ചെയ്യാത്തതുമായ സാഹചര്യങ്ങളാണ് കഫേ ഉടമകളെ പിന്തുണയ്ക്കുന്നവർ വിവരിക്കുന്നത്. 'മണിക്കൂറുകളോളം ചാറ്റ് ചെയ്യുന്നു, ചായയോ ഭക്ഷണമോ വാങ്ങുന്നില്ലെന്നും' കമൻ്റുകൾ വന്നു. കഫേ ഉടമകളോട് ഖേദം പ്രകടിപ്പിച്ചും നിരവധിപേർ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്.


Content Highlights: Bengaluru Cafe Charges Rs 1,000 Per Hour For Long Meetings, Notice Goes Viral

dot image
To advertise here,contact us
dot image