വിവാഹവും പ്രസവവും ഒരേ ദിനത്തില്‍: പെണ്‍‌കുഞ്ഞിന് ജന്മം നല്‍കി യുവതി

വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു

വിവാഹവും പ്രസവവും ഒരേ ദിനത്തില്‍: പെണ്‍‌കുഞ്ഞിന് ജന്മം നല്‍കി യുവതി
dot image

ലക്‌നൗ: വിവാഹ ചടങ്ങിന് പിന്നാലെ വധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പിരിഞ്ഞു പോകും മുന്‍പ് നവവധുവിന് പ്രസവവേദന തുടങ്ങുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ച യുവതി അന്ന് തന്നെ പ്രസവിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു റിസ്വാന്‍ എന്ന യുവാവിന്റെയും യുവതിയുടെയും വിവാഹം. വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം നിയമപരമാക്കണം, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസും ഗ്രാമത്തലവനൊപ്പം ഇരു കുടുംബങ്ങളുമൊന്നിച്ച് ചര്‍ച്ചകള്‍ നടത്തി. ഇതിന് പിന്നാലെയാണ് വിവാഹം നടന്നത്.

വിവാഹ ആഘോഷങ്ങള്‍ക്കായി ശനിയാഴ്ച്ച വൈകുന്നേരം റിസ്വാനും കുടുംബവും വധുവിന്റെ വീട്ടിലേക്ക് എത്തി. ആചാര പ്രകാരമുള്ള വിവാഹത്തിന് ശേഷം വധുവുമായി റിസ്വാന്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. റിസ്വാന്റെ വീട്ടിലെത്തിയതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ യുവതി പെണ്‍കുട്ടിയെ പ്രസവിച്ചു.

Content Highlight; Bride Gives Birth Hours After Wedding Night in UP’s Rampur

dot image
To advertise here,contact us
dot image