അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; മുന്‍ കാമുകന്‍ മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്, പിടിയില്‍

ജനുവരി 3-നാണ് കൊളംബിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നികിതയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; മുന്‍ കാമുകന്‍ മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്, പിടിയില്‍
dot image

ചെന്നൈ: അമേരിക്കയിലെ മേരിലാന്‍ഡില്‍ വെച്ച് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 26 കാരന്‍ പിടിയില്‍. അമേരിക്കയില്‍ ഡാറ്റ അനലിസ്റ്റായിരുന്ന നികിത ഗോഡിശാലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അര്‍ജുന്‍ ശര്‍മയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്. അമേരിക്കയില്‍ വെച്ച് തെലങ്കാന സ്വദേശിനിയായ നികിതയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇന്റര്‍ പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പ്രതിയെ പിടികൂടിയത്. വൈകാതെ ഇയാളെ യുഎസിന് കൈമാറും.

ജനുവരി 3-നാണ് മേരിലാന്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നികിതയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നികിതയെ കാണാനില്ലെന്ന് കാണിച്ച് അര്‍ജുന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ട്വിന്‍ റിവേഴ്സ് റോഡിലെ 10100 ബ്ലോക്കിലുളള തന്റെ അപ്പാര്‍ട്ട്മെന്റിലെ പുതുവത്സരാഘോഷത്തിനിടെയാണ് യുവതിയെ അവസാനമായി കണ്ടതെന്നും പിന്നീട് യാതൊരു വിവരവുമില്ലെന്നും കാണിച്ചാണ് പരാതി നല്‍കിയത്.

Nikitha Godishala, Arjun Sharma
നികിത, അർജുൻ

പരാതി നല്‍കിയ അതേ ദിവസം തന്നെ പ്രതി ഇന്ത്യയിലേക്ക് മുങ്ങി. ഇതോടെ സംശയം തോന്നിയ പൊലീസ് മെരിലാന്‍ഡ് ട്വിന്‍ ടവേഴ്‌സ് റോഡിലെ അര്‍ജുന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തുകയും കൊല്ലപ്പെട്ട നിലയില്‍ നികിതയെ കണ്ടെത്തുകയുമായിരുന്നു.

ഇരുവരും തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. 2025 ഫെബ്രുവരി മുതല്‍ വേഡ ഹെല്‍ത്തില്‍ ഡാറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു നികിത.

അര്‍ജുന്‍ ശര്‍മ്മ നികിതയില്‍ നിന്നും പണം ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. നികിതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏകദേശം 3,500 ഡോളറിന്റെ അനധികൃത ഇടപാടുകള്‍ പ്രതി നടത്തിയിട്ടുണ്ടെന്ന് നികിതയുടെ ബന്ധുവായ സരസ്വതി ഗോഡിശാല പറഞ്ഞു. നികിതയ്ക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സരസ്വതി എംബസിയോട് ആവശ്യപ്പെട്ടു.

Content Highlights: Nikitha Godishala death case Ex-boyfriend Arjun Sharma who fled US arrested in Tamil Nadu

dot image
To advertise here,contact us
dot image