

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം യൂത്ത് ഏകദിനത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി വൈഭവ് സൂര്യവന്‍ഷി. ടീമിന്റെ ക്യാപ്റ്റൻ കൂടിയായ വൈഭവ് 24 പന്തില്‍ 68 റണ്‍സെടുത്തു. പത്ത് സിക്‌സറും ഒരു ഫോറും അടക്കമായിരുന്നു ഇന്നിങ്‌സ്.
വൈഭവിന്റെ ബാറ്റിങ് മികവിൽ 11 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടിയിട്ടുണ്ട്. വൈഭവിനെ കൂടാതെ 20 റൺസ് നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 11 പന്തില്‍ 9 റണ്‍സുമായി വേദാന്ത് ത്രിവേദിയും 6 പന്തില്‍ 2 റണ്ണുമായി അഭിഗ്യാന്‍ കുണ്ഡുവും ക്രീസില്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ജേസണ്‍ റോവല്‍സിന്‍റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 246 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. 113 പന്തില്‍ 114 റണ്‍സെടുത്ത റോവല്‍സ് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.
ഇന്ത്യക്കായി കിഷന്‍ കുമാര്‍ സിംഗ് നാലു വിക്കറ്റെടുത്തപ്പോള്‍ അംബ്രിഷ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 25 റണ്‍സിന് ജയിച്ചിരുന്നു.
Content Highlights-vaibhav suryavanshi again; fastest fify vs southafrica in youth odi