

ഹൈദരാബാദ്: ഡിസംബര്‍ മാസത്തില്‍ തെലങ്കാനയിൽ റെക്കോർഡ് മദ്യ വിൽപന. ഡിസംബറിൽ മാത്രം 5,102 കോടിയുടെ മദ്യ വിൽപനയാണ് നടന്നത്. 2025 ഡിസംബറില്‍ തെലങ്കാനയിലെ മദ്യ വില്‍പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സാധാരണകളിലെ പ്രതിമാസ ശരാശരിയേക്കാള്‍ വലിയ കുതിച്ചുചാട്ടമാണിതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 31 ന് മദ്യ വില്‍പന 352 കോടി രൂപയിലെത്തി. ഡിസംബര്‍ 30 ന് 375 കോടി രൂപയായിരുന്നു. വെറും 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനം 727 കോടി രൂപയിലധികം വരുമാനമാണ് നേടിയത്. ഉത്സവ സീസണിലെ ഡിമാന്‍ഡ്, സംസ്ഥാനത്തിന്റെ പുതിയ മദ്യനയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളിലെ മദ്യ വില്‍പന കൂടിയതാണ് വരുമാനത്തിലെ വര്‍ധനവിന് കാരണം.
വിസ്‌കി, ബ്രാൻഡി, റം എന്നിവയ്ക്കായിരുന്നു ഡിമാൻഡ് കൂടുതല്‍. എന്നാല്‍ മുന്‍ കാലത്തെ അപേക്ഷിച്ച് ബിയര്‍ വില്‍പ്പനയില്‍ ഏകദേശം 35 ലക്ഷം കെയ്സുകളുടെ കുറവാണ് ഉണ്ടായത്. 650 മില്ലിയുള്ള ബിയറിന് വില 150 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ന്നതാണ് വില്‍പനയിലെ ഇടിവിന് പ്രധാന കാരണം. പുതിയ മദ്യനയത്തിന് കീഴില്‍ മള്‍ട്ടി-ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതും മറ്റൊരു കാരണമായി കണക്കാക്കുന്നു.
Content Highlights: Record Liquor Sales In Telangana