ആരും കേൾക്കാത്ത, കെട്ടിവെച്ച കാശ് പോലും കിട്ടാത്ത പാർട്ടി; അറിയാം തൃണമൂൽ വിമത എംപിമാർ ചേർന്ന NCPIയുടെ ചരിത്രം

ബിജെപിക്കൊപ്പം ചേരുമെന്ന് കരുതിയിരുന്ന 20 ടിഎംസി വിമത എംപിമാര്‍ എന്‍സിപിഐയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് ഏതാണ് ഈ പാര്‍ട്ടി എന്ന ചര്‍ച്ച ഉയരുന്നത്

ആരും കേൾക്കാത്ത, കെട്ടിവെച്ച കാശ് പോലും കിട്ടാത്ത പാർട്ടി; അറിയാം തൃണമൂൽ വിമത എംപിമാർ ചേർന്ന NCPIയുടെ ചരിത്രം
dot image

മമത ബാനര്‍ജി നട്ടുനനച്ച് വളര്‍ത്തിയ പാര്‍ട്ടി ഒരു പടുമരം പോലെ വീണപ്പോള്‍ മമതയ്ക്ക് അടിപതറിയത് എതിര്‍ പാര്‍ട്ടിക്കാരോടല്ല, മറിച്ച് സ്വന്തം പാര്‍ട്ടിയുടെ ഭാഗമായിരുന്നവരോടാണ്. ഇന്ന് ടിഎംസി എന്ന പാര്‍ട്ടി അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍ അത്രയൊന്നും കരുത്തില്ലാത്ത ഒരു പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്, നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഥവാ എന്‍സിപിഐ. ബിജെപിക്കൊപ്പം ചേരുമെന്ന് കരുതിയിരുന്ന 20 ടിഎംസി വിമത എംപിമാര്‍ എന്‍സിപിഐയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് ഏതാണ് ഈ പാര്‍ട്ടി എന്ന ചര്‍ച്ച ഉയരുന്നത്.

2023 ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് എന്‍സിപിഐ. 2023 ജനുവരി 20ന് അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ് എന്‍സിപിഐ. ബംഗാളിലാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ആദ്യം തന്നെ ത്രിപുരയിലായിരുന്നു പാര്‍ട്ടി അങ്കം കുറിച്ചത്.

ഏഴ് സ്ഥാനാര്‍ത്ഥികളെയാണ് ത്രിപുരയില്‍ ഈ പാര്‍ട്ടി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ആറ് പേര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളും, ഒരാള്‍ സ്വതന്ത്രനായുമാണ് മത്സരിച്ചത്. എന്നാല്‍ നാല് സീറ്റിലെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഒടുവില്‍ രണ്ട് പേര്‍ മാത്രമേ ത്രിപുരയില്‍ മത്സരിച്ചുള്ളു. ഇരുവര്‍ക്കും ചേര്‍ന്ന് ആകെ ലഭിച്ചതാകട്ടേ 822 വോട്ടുകളാണ്. സ്വതന്ത്രന്‍ നേടിയ വോട്ടുകള്‍ കൂടി നോക്കിയാല്‍ എന്‍സിപിഐക്ക് 1198 വോട്ടുകളാണ് ലഭിച്ചത്. കെട്ടിവെച്ച കാശ് പോലും പാര്‍ട്ടിക്ക് ലഭിച്ചില്ല.

എന്നാല്‍ അന്നത്തെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സ്ഥാപകന്‍ ശാന്തനു ദേ അടക്കമുള്ളവരെ കാണാനില്ലെന്നാണ് അന്ന് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ശാന്തനു ദേ പണം ഒന്നും വാങ്ങാതെ മത്സരിച്ചാല്‍ മതിയെന്ന് മാത്രമേ പറഞ്ഞുള്ളൂവെന്നും ശേഷം അദ്ദേഹവുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്നും മത്സരിച്ചവര്‍ പറയുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നാണ് ദേവ് പറയുന്നത്. അതായത്, ത്രിപുരയില്‍ തുടങ്ങിയെങ്കിലും പിന്നീട് അങ്ങോട്ട് പ്രവര്‍ത്തകരോടോ മത്സരിച്ചവരോടോ പോലും യാതൊരു ആശയവിനിമയവും പാര്‍ട്ടി നടത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 1.13 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ച സംഭാവന. ഷെവ്‌ലി കുണ്ടുവിന്റെ പേരാണ് ട്രഷററുടെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടിയുടെ അതേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത, സാമൂഹ്യപ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കുന്ന ബിസ്വബസാര്‍ പ്രൈവറ്റ് ലിമിറ്റഡ്, പശ്ചിം ബംഗ അസംഗതിതാ മഹിളാ കര്‍മി അസോസിയേഷന്‍ എന്നീ രണ്ട് സംഘടനകളുടെ ഡയറക്ടര്‍ കൂടിയാണ് ഷ്വെലി കുണ്ടു. ഷ്വെലി കുണ്ടുവിന്റെ ഭര്‍ത്താവ് ഉട്ടിയ കുണ്ടുവാണ് പാര്‍ട്ടി അധ്യക്ഷന്‍. എന്‍ഡിഎയിലെ തന്നെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓപ്ഷനുകള്‍ ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ട് വിമത എംപിമാര്‍ എന്‍സിപിഐ തെരഞ്ഞെടുത്തു എന്നത് ചോദ്യം ചിഹ്നമാണ്.

Content Highlights: A new political development has emerged involving rebel MPs from the All India Trinamool Congress, who are reportedly linked with a lesser-known party called National Centre for People’s Interest

dot image
To advertise here,contact us
dot image