

വനിതാ ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനിടെ കളി കൈവിട്ട് താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് താരം ഫാത്തിമ സനയും തമ്മിൽ മൈതാനത്ത് വെച്ച് കയ്യാങ്കളിയുടെ വക്കോളമെത്തിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
മത്സരത്തിലെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം തള്ളുകയുമായിരുന്നു. അമ്പയർമാരും ഇരുടീമിലെയും മറ്റ് കളിക്കാരും ഓടിയെത്തിയാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.
What's Going On Today Match #INDvsPAK Why Girls are Angry 😱#WT20Worldcup pic.twitter.com/Y7gyliiZZi
— Dr. Dheeraj Rajasthani (@DHEERSI49412811) June 15, 2026
വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയാണ്. സംഭവത്തിൽ ഐ.സി.സി ഇരുതാരങ്ങൾക്കുമെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിൽ ഇന്ത്യ മിന്നും ജയം നേടി. 64 റൺസിന്റെ ജയമാണ് നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 106 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് പാകിസ്താന്റെ മുനയൊടിച്ചത്. ബാറ്റ് കൊണ്ട് 66 റൺസ് നേടി സ്മൃതി മന്ദാന തിളങ്ങി.
content highlights: harmanpreet kaur fatima sana fight video india vs pakistan womens world-cup