വായു മലിനീകരണത്തില്‍ സാൻ്റ ബോധം കെടുന്ന വീഡിയോ ചിത്രീകരിച്ചു; ഡൽഹിയിൽ AAP നേതാക്കൾക്കെതിരെ കേസ്

സാന്റാ ക്ലോസിനെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പരാതി

വായു മലിനീകരണത്തില്‍ സാൻ്റ ബോധം കെടുന്ന വീഡിയോ ചിത്രീകരിച്ചു; ഡൽഹിയിൽ AAP നേതാക്കൾക്കെതിരെ കേസ്
dot image

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. സൗരഭ് ഭരദ്വാജ്, സഞ്ജീവ് ത്സാ, ആദില്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരെ സാന്റാ ക്ലോസ് പ്രധാന വേഷത്തിലെത്തുന്ന പൊളിറ്റിക്കല്‍ സ്‌കിറ്റ് ആം ആദ്മി നേതാക്കള്‍ അവതരിപ്പിക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്.

മാസ്‌കുകള്‍ ധരിച്ച് സാന്റാ ക്ലോസിന്റെ വേഷം ധരിച്ചെത്തിയ രണ്ടുപേര്‍ കൊണാട്ട് പ്ലേസിലെ വായു മലിനീകരണം മൂലം തെരുവില്‍ തലചുറ്റി വീഴുന്നതാണ് വീഡിയോ. ഇതുകണ്ട് വരുന്ന ഭരദ്വാജും കൂട്ടരും സാന്റയ്ക്ക് സിപിആര്‍ നല്‍കുന്നതും വീഡിയോയിൽ ഉണ്ട്.

ഈ വീഡിയോ സാന്റാ ക്ലോസിനെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. സാന്റാ ക്ലോസിനെ തെരുവില്‍ വീഴുന്നതായി കാണിക്കുന്നുവെന്നും സാന്റായെ രാഷ്ട്രീയ സന്ദേശം നല്‍കുന്നതിനുള്ള ഉപകരണമായി കണക്കാക്കിയെന്നും പരാതിയില്‍ പറഞ്ഞു. സാന്റാ ക്ലോസിന് കൃത്രിമ സിപിആര്‍ നല്‍കിയത് പരിഹസിക്കാനാണെന്നും പരാതിയില്‍ പറയുന്നു.

Content Higlights: Delhi police charge FIR against Aam Admi Party leaders include Saurabh Bhardwaj on Santa Skit

dot image
To advertise here,contact us
dot image