പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

മീന്‍ പിടിക്കുന്നതിനായി വയലിലേക്ക് പോയ ചന്ദ്രന്‍ തിരിച്ച് വരുന്നതിനിടെ പുല്‍ച്ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
dot image

പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. തൃത്താല കപ്പൂരിലാണ് സംഭവം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. മീന്‍ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു ചന്ദ്രന്‍. തിരിച്ച് വരുന്നതിനിടെ പുല്‍ച്ചെടികള്‍ക്കിടയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു. മൃതദേഹം ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍.

Content Highlights: Man dies after being electrocuted by a fallen power line

dot image
To advertise here,contact us
dot image