രക്തം കാണുമ്പോള്‍ ചിലര്‍ ബോധംകെട്ട് വീഴുന്നതിന് കാരണം അറിയണോ?

രക്തം കണ്ട് ബോധംകെട്ട് വീഴുമ്പോള്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നത്

രക്തം കാണുമ്പോള്‍ ചിലര്‍ ബോധംകെട്ട് വീഴുന്നതിന് കാരണം അറിയണോ?
dot image

രക്തം കാണുമ്പോള്‍ ചില ആളുകള്‍ തലകറങ്ങി വീഴാറില്ലേ. നിനക്ക് ഇത്രയും ധൈര്യമേ ഉള്ളോ എന്ന് ചോദിച്ച് പലരും അവരെ കളിയാക്കാറുണ്ട്. പക്ഷേ അവര്‍ക്ക് ധൈര്യമില്ലാത്തതുകൊണ്ടല്ല അവര്‍ ബോധം കെട്ട് വീണത്. അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ചില ആളുകള്‍ക്ക് രക്തം വളരെ ശക്തമായ ഉത്തേജകമാണ്. കാരണം മനുഷ്യനിലെ ജേക്കബ്‌സണ്‍സ് അവയവം അഥവാ വോമെറോനാസല്‍ അവയവം,( നാസല്‍ സെപ്റ്റത്തിന്റെ മൃദുവായ കലകളില്‍ സ്ഥിതി ചെയ്യുന്ന ഒരു ജോടി ഓക്‌സിലറി ഘ്രാണ (ഗന്ധ) ഇന്ദ്രിയം) രക്തം കാണുമ്പോള്‍ ഒരു ട്രിഗറായി പ്രവര്‍ത്തിക്കുകയും ഇത് വാഗസ് നാഡിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. ഇത് മാനസികമായി ഉണ്ടാകുന്ന പ്രതികരണമല്ല. മറിച്ച് ഒരു ശാരീരിക പ്രതികരണമാണ്. ഈ സാഹചര്യത്തില്‍ നാഡീവ്യൂഹം ഉത്തേജനത്തെ സമ്മര്‍ദ്ദകരമായ ഒന്നായി തിരിച്ചറിയുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാകുകയും ചെയ്യും.അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം കുറയുകയും തലച്ചോറിന്റെ പെര്‍ഫ്യൂഷന്‍ (തലച്ചോറിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുകയും, മൈക്രോവാസ്‌കുലര്‍ ഭിത്തികളിലൂടെ ഓക്‌സിജനും മറ്റ് തന്മാത്രകളും കൈമാറ്റം ചെയ്യുന്നത് സുഗമമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ബ്രെയിന്‍ പെര്‍ഫ്യൂഷന്‍ )കുറയുകയും ചെയ്യുന്നു. ചില ആളുകള്‍ക്ക് തലകറക്കം മാത്രമേ അനുഭവപ്പെടുകയുള്ളൂ. മറ്റ് ചിലര്‍ക്ക് ബോധം പൂര്‍ണമായും നഷ്ടപ്പെട്ടേക്കാം.

ബോധംകെടാനുളള കാരണങ്ങള്‍

  • രക്തമോ മുറിവോ കാണുന്നത്
  • ദീര്‍ഘനേരം നില്‍ക്കുന്നത്
  • നില്‍പ്പിലോ ശരീരസ്വഭാവത്തിലോ പെട്ടെന്നുളള മാറ്റങ്ങള്‍
  • വിശപ്പ് , നിര്‍ജലീകരണം
  • കടുത്ത വൈകാരിക സമ്മര്‍ദ്ദം അല്ലെങ്കില്‍ ക്ഷീണം

ബോധം നഷ്ടപ്പെടുന്നതിന് മുന്‍പുള്ള മുന്നറിയിപ്പ് അടയാളങ്ങള്‍

സാധാരണയായി ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് ചില മുന്നറിയിപ്പ് അടയാളങ്ങള്‍ ശരീരം കാണിക്കാറുണ്ട്. ഇവ പലപ്പോഴും സെക്കന്‍ഡുകള്‍ മുതല്‍ ഒരു മിനിറ്റ് വരെ നീണ്ട് നില്‍ക്കും. ഇവ നേരത്തെ തിരിച്ചറിയുന്നത് പരിക്കുകള്‍ ഒഴിവാക്കും.

എന്തൊക്കെയാണ് മുന്നറിയിപ്പ് അടയാളങ്ങള്‍

  • തലകറക്കം
  • കൈപ്പത്തി വിയര്‍ക്കുക
  • കാഴ്ച മങ്ങല്‍
  • ചെവിയിലെ മുഴക്കം
  • ഓക്കാനം, ബലഹീനത
  • ചര്‍മ്മത്തിലെ വിളര്‍ച്ച
    (തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു എന്നതിനുള്ള സൂചനയാണ് ഈ ലക്ഷണങ്ങള്‍)

ബോധംകെടാന്‍ സാധ്യത കൂടുതലുളളവര്‍ ആരാണ്

വിവിധ പഠനങ്ങള്‍ കാണിക്കുന്നത് ഏകദേശം മൂന്നിലൊന്ന് ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ബോധക്ഷയം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ്. ഏത് പ്രായത്തിലും ഇത് അനുഭവപ്പെടാം. നിര്‍ജ്ജലീകരണം, ദീര്‍ഘനേരം നില്‍ക്കുമ്പോള്‍, വൈകാരിക ക്ലേശം, ക്ഷീണം, വിശപ്പ് എന്നിവയൊക്കെയാണ് അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നത്. മിക്ക സംഭവങ്ങളും പാരമ്പര്യമായി ഉണ്ടാകുന്നതല്ല. മറിച്ച് സാഹചര്യവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാണ്.

faint people

ബോധം നഷ്ടപ്പെട്ടാല്‍ പിന്നീട് എന്ത് ചെയ്യാം

ബോധം വീണ്ടെടുത്ത ശേഷം 10-15 മിനിറ്റ് കിടന്നുറങ്ങാന്‍ ശ്രമിക്കണം. എഴുന്നേറ്റ് നടക്കുന്നതിന് മുന്‍പ് കാലുകള്‍ പതുക്കെ അനക്കിയ ശേഷം നടക്കാം. നിര്‍ജ്ജലീകരണം ഉണ്ടെങ്കില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. മിക്ക ബോധക്ഷയവും അപകടകരമല്ല. സ്ഥിരമായുണ്ടാകുന്ന ബോധക്ഷയമാണെങ്കില്‍ ഡോക്ടറെ സമീപിക്കണം.

Content Highlights :why some people faint when they see blood?

dot image
To advertise here,contact us
dot image