സ്‌കൂളിലെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് ബജ്‌റംഗ്ദൾ പ്രവർത്തകർ; കടകളിലെ സാധനങ്ങൾ തീയിട്ടു

ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ ആര്‍ക്കെതിരെയും എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍

സ്‌കൂളിലെ ക്രിസ്മസ് ആഘോഷം നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് ബജ്‌റംഗ്ദൾ പ്രവർത്തകർ; കടകളിലെ സാധനങ്ങൾ തീയിട്ടു
dot image

ദിസ്പുര്‍: അസമിലെ നല്‍ബിരി ജില്ലയില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വസ്തുക്കള്‍ നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് -ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ആഘോഷത്തിന് വേണ്ടി കടകളില്‍ വെച്ച സാധനങ്ങളും സംഘം അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നല്‍ബാരി നഗരത്തില്‍ ക്രിസ്മസ് ആഘോഷത്തിനെതിരെ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചതായും പൊലീസ് പറഞ്ഞു.

'പനിഗോണ്‍ ഗ്രാമത്തിലെ സെന്റ് മേരീസ് സ്‌കൂളിലേക്ക് സംഘം വരികയും ക്രിസ്മസ് ദിന പരിപാടിക്കായി അലങ്കരിച്ച വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ആഘോഷത്തിന്റെ ബാനറുകളും പോസ്റ്ററുകളും അവര്‍ നശിപ്പിച്ചു', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയ് ശ്രീ റാം വിളിച്ച പ്രവര്‍ത്തകര്‍ സ്‌കൂള്‍ പരിസരത്ത് ക്രിസ്മസ് ആഘോഷിക്കരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നാലെയാണ് കടകളില്‍ ചെന്ന് ഇവര്‍ ക്രിസ്മസ് സാധനങ്ങള്‍ നശിപ്പിച്ചത്. ചില സാധനങ്ങള്‍ കടയ്ക്ക് മുന്നില്‍ വെച്ച് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഷോപ്പിങ് മാളുകളിലെയും ക്രിസ്മസ് അലങ്കാര വസ്തുക്കള്‍ സംഘം കത്തിച്ചുകളഞ്ഞു. തങ്ങള്‍ക്ക് ഇവിടെ ക്രിസ്മസ് ആഘോഷം വേണ്ടെന്നും ഇന്ത്യയുടേതല്ലാത്ത ആഘോഷങ്ങള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നും വിഎച്ച്പി-ബി ഡി നല്‍ബരി ജില്ലാ സെക്രട്ടറി ഭാസ്‌കര്‍ ദേക മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും പരാതി നല്‍കാത്തതിനാല്‍ ആര്‍ക്കെതിരെയും എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlights: Vishva Hindu Parishad Bajrang Dal (VHPBD) vandalised School celebration in Assam

dot image
To advertise here,contact us
dot image