

ഹൈദരാബാദ്: ഭര്‍ത്താവിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിന് പിന്നാലെ മാധവറാം കൃഷ്ണ റാവു, അല്ലെറ്റി മഹേശ്വര്‍ റെഡ്ഡി എന്നിവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത രംഗത്ത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ഭര്‍ത്താവിനെതിരായി വ്യാജ പരാമർശം നടത്തിയതിനാണ് തെലുങ്ക് മാധ്യമമായ ടി ന്യൂസിനും മാധവറാം കൃഷ്ണ റാവു, അല്ലെറ്റി മഹേശ്വര്‍ റെഡ്ഡി എന്നിവർക്കുമെതിരെ കെ കവിത വക്കീല്‍ നോട്ടീസ് അയച്ചത്. ഭരത് രാഷ്ട്ര സമിതി(ബിആര്‍എസ്) എംഎല്‍എ മാധവറാം കൃഷ്ണ റാവു, ബിജെപി നേതാവ് അല്ലെറ്റി മഹേശ്വര്‍ റെഡ്ഡി എന്നിവരും സംഭവത്തില്‍ മാപ്പ് പറയണമെന്ന് ചൂണ്ടിക്കാണിച്ച് കെ കവിത വക്കീല്‍ നോട്ടീസ്.
തന്റെ ഭര്‍ത്താവിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തെലുങ്ക് ചാനലും മറ്റ് രണ്ട് പേരും മാപ്പ് പറയണമെന്നാണ് കവിത ആവശ്യപ്പെട്ടിരിക്കുന്നത്. 'ദേവനപ്പള്ളി അനില്‍ കുമാറിന് ഭൂമി ഇടപാടോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ പങ്കില്ല' എന്നാണ് കവിത ചൂണ്ടിക്കാണിക്കുന്നത്. ദേവനപ്പള്ളി അനില്‍ കുമാർ കച്ചവടം നടത്തിയത് സര്‍ക്കാര്‍ ഭൂമിയിലല്ലെന്നും സ്വകാര്യ ഭൂമിയിലാണെന്നും കവിത വ്യക്തമാക്കി.
കെ കവിത 1,000 കോടിയുടെ തട്ടിപ്പ് നടത്തിയതായി മാധവറാം കൃഷ്ണ റാവു ആരോപിച്ചിരുന്നു. കൂടാതെ കവിതയുടെ ഭര്‍ത്താവ് ബാലനഗര്‍ ഐഡിപിഎല്ലിലെ 21, 22 സര്‍വേ നമ്പറുകളിലായി 32 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈക്കലാക്കി എന്നും മാധവറാം കൃഷ്ണ റാവു പറഞ്ഞു. എന്നാല്‍ ഭൂമിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു കവിതയുടെ വിശദീകരണം.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചുകൊണ്ട് കെ കവിതയെ ബിആർഎസ് തലവൻ കെ ചന്ദ്രശേഖര റാവു പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഒരു ദിവസം താന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും 2024 മുതല്‍ നടന്ന എല്ലാ ക്രമക്കേടുകളും അന്വേഷിച്ച് കണ്ടെത്തുമെന്നും കവിത വെല്ലുവിളിച്ചിരുന്നു.
അതേസമയം, മാധവറാം കൃഷ്ണ റാവുവിന്റെ മകനെതിരെ ആരോപണവുമായി കെ കവിത രംഗത്തെത്തിയിരുന്നു. പ്രണീത് പ്രണവ് വില്ലാസ് പദ്ധതിയില്‍ പങ്കാളിയാണ് ഇയാളെന്ന് കെ കവിത പറഞ്ഞു. കൂടാതെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കേണ്ട തടാകം മാധവറാം കൃഷ്ണ റാവുവിന്റെ മകന്‍ കൈവശപ്പെടുത്തിയെന്നും കെ കവിത പറഞ്ഞിരുന്നു. 'അത്രയ്ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തടാകത്തിലേക്ക് പൊതുജങ്ങള്‍ക്ക് പ്രവേശനം അനുവദിക്കണം' കവിത വ്യക്തമാക്കിയിരുന്നു.
കൂടാതെ, രേവന്ത് റെഡ്ഡി ഇര വിഴുങ്ങിയ പാമ്പിനെ പോലെയാണെന്നും അദ്ദേഹം അധികാരത്തില്‍ വന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും കവിത പറഞ്ഞു. 'ബിആര്‍എസില്‍ പ്രവര്‍ത്തിക്കാന്‍ രേവന്ത് റെഡ്ഡിക്ക് താല്‍പര്യമില്ല. ബിആര്‍എസിന്റെ ഭരണകാലത്ത് നടന്ന ക്രമക്കേടുകളിലൂടെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേട്ടം ലഭിച്ചിരുന്നു. അതിനാല്‍ അവര്‍ കൂടുതല്‍ നടപടിയിലേക്ക് പോകില്ല. അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരുമല്ലോ.' കെ കവിത കൂട്ടിച്ചേര്‍ത്തു.
Content Highlight; Will Become Chief Minister One Day’: K. Kavitha Hits Back Over Land Claims