

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിൽ കിടിലൻ ക്യാച്ചുമായും തിളങ്ങി 14 കാരൻ വൈഭവ് സൂര്യവംശി. യുഎഇയുടെ ചേസിംഗിന്റെ 38-ാം ഓവറിലാണ് ക്യാച്ച്.
വിഹാൻ മൽഹോത്ര എറിഞ്ഞ പന്തിൽ പൃഥ്വി മധു ലോങ്ങ് ഓണിലേക്ക് ഉയർത്തി അടിക്കുകയായിരുന്നു. മുന്നോട്ടോടി ഡൈവ് ചെയ്താണ് വൈഭവ് ക്യാച്ച് കൈക്കലാക്കിയത്. പൃഥ്വി മധു മത്സരത്തിൽ 50 റൺസും നേടി.
Vaibhav Sooryavanshi moves. The action responds. 😮💨
— Sony Sports Network (@SonySportsNetwk) December 12, 2025
A classy grab from our Boss Baby 👏
Watch #INDvUAE at the #DPWorldMensU19AsiaCup2025 LIVE NOW, on Sony Sports Network TV channels & Sony LIV!#SonySportsNetwork #SonyLIV pic.twitter.com/5w0MUUWzzZ
50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയർത്തിയ 433 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു എ ഇ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് നേടിയത്. 234 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ച്വറി (95 പന്തില്‍ 171) സ്വന്തമാക്കി തിളങ്ങി. മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ച്വറികളും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. യുഎഇക്ക് വേണ്ടി യുഗ് ശര്‍മയും ഉദ്ദിഷ് സൂരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഉദ്ദിഷ് സൂരി 78 റൺസും പ്രിത്വി മധു 50 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവന്ദ്രൻ രണ്ട് വിക്കറ്റും നേടി. ഡിസംബർ 14 ന് പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: vaibhav suryvanshi diving catch vs uae for india under 19 asia cup