അവർ ചെയ്തത് എന്താണെന്ന് അവരറിയുന്നില്ല, നമ്മുടെ യാത്ര ഇവിടെ തുടങ്ങുന്നതേയുള്ളൂ; രാജേഷ് ബി മേനോൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ പ്രതികരണവുമായി നടനും സംവിധായകനുമായ രാജേഷ് ബി മേനോൻ

അവർ ചെയ്തത് എന്താണെന്ന് അവരറിയുന്നില്ല, നമ്മുടെ യാത്ര ഇവിടെ തുടങ്ങുന്നതേയുള്ളൂ; രാജേഷ് ബി മേനോൻ
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്കുള്ള ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടനും സംവിധായകനുമായ രാജേഷ് ബി മേനോൻ. അവർ ചെയ്തത് എന്താണെന്ന് അവരറിയുന്നില്ലെന്നും നമ്മുടെ യാത്ര ഇവിടെ തുടങ്ങുന്നതേയുള്ളൂവെന്നും രാജേഷ് ബി മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. 'അവർ ചെയ്തത് എന്താണെന്ന് അവരറിയുന്നില്ല. ഇത്രയും കാലം എന്താണോ അവർ ഒളിച്ചുവെയ്ക്കാൻ ശ്രമിച്ചത് അതിലേക്ക് തന്നെയാണ് അറിയാതെയാണെങ്കിലും കഴിഞ്ഞ രണ്ട് വിധികളിലൂടെ അവർ വെളിച്ചം വീശിയത്. ഞങ്ങളുടെ/നമ്മളുടെ യാത്ര ഇവിടെ തുടങ്ങുന്നതേയുള്ളൂ..' എന്നാണ് കുറിപ്പിൽ പറയുന്നത്.


നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിലിൽ കിടന്നാൽ മതി. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി പതിനഞ്ച് വർഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വർഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വർഷം എന്നിങ്ങനെയാണ് മറ്റ് പ്രതിക അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.

Content Highlights: Actor and Director Rajesh B Menon reacts on actress attack case verdict

dot image
To advertise here,contact us
dot image