'അപക്വമായ പ്രസ്താവനകൾ വേണ്ട, മുന്നണിയിലെ ഐക്യം പ്രധാനം'; കോൺഗ്രസിന് മുസ്‌ലിം ലീഗിൻ്റെ മുന്നറിയിപ്പ്

ഐക്യവും കെട്ടുറപ്പും ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തേണ്ട അവസരമാണിതെന്ന് പി എം എ സലാം

'അപക്വമായ പ്രസ്താവനകൾ വേണ്ട, മുന്നണിയിലെ ഐക്യം പ്രധാനം'; കോൺഗ്രസിന് മുസ്‌ലിം ലീഗിൻ്റെ മുന്നറിയിപ്പ്
dot image

മലപ്പുറം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ്. മുന്നണിയുടെ കെട്ടുറപ്പും ഐക്യവും ഭദ്രതയും നിലനിര്‍ത്താന്‍ ഘടകക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഉന്നത സ്ഥാനത്തിനിരിക്കുന്ന ഘടകക്ഷികളിലെ നേതാക്കള്‍ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ സ്ഥാനത്തെക്കുറിച്ച് ഓര്‍മയുണ്ടാകണം. അപക്വമായ പ്രസ്താവനകള്‍ നടത്തരുത്. ഇത് മുസ്‌ലിം ലീഗിന്റെ അഭിപ്രായമാണെന്നും പി എം എ സലാം പറഞ്ഞു. കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പി എം എ സലാമിന്റെ പ്രസ്താവന.

ഐക്യവും കെട്ടുറപ്പും ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തേണ്ട അവസരമാണിതെന്നും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ പാടില്ലെന്നും പി എ എ സലാം പറഞ്ഞു. നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിക്കിടയിലും പാര്‍ട്ടികള്‍ക്കിടയിലും ഐക്യം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്?. ആ ഐക്യമാണ് യുഡിഎഫിന്റെ ശക്തി. ഐക്യമുണ്ടാകുമ്പോഴാണ് ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നതെന്നും പി എം എ സലാം വ്യക്തമാക്കി.

യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമെന്ന ആരോപണങ്ങളിലും പി എം എ സലാം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ ചില നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ട്. മുന്‍പ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുമായായിരുന്നു അവരുടെ സഖ്യം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ നിലപാട് കാരണം അവര്‍ ബന്ധം അപ യുഡിഎഫ് പാര്‍ട്ടിയെ സഹായിക്കാന്‍ തീരുമാനിച്ചതാണ്. അതില്‍ വലിയ കാര്യമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ പ്രാദേശികമായി ചില തലങ്ങളിലൊക്കെ യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. വോട്ടുകള്‍ വിലപ്പെട്ടതാണ്. തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാവുമെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.

Content Highlights- Muslim league leader PMA Salam warning for congress leaders over their immature statement

dot image
To advertise here,contact us
dot image