പൊതു നിരത്തിൽ തീയിട്ട് യുവാവിന്റെ പിറന്നാൾ ആഘോഷം; കനത്ത ശിക്ഷ നൽകി ദുബായ് പൊലീസ്

നഗരത്തിലെ പ്രധാന റോഡില്‍ എത്തിയ യുവാവ് 26 എന്ന അക്കത്തിന്റെ രൂപത്തില്‍ തീ പടര്‍ത്തി

പൊതു നിരത്തിൽ തീയിട്ട് യുവാവിന്റെ പിറന്നാൾ ആഘോഷം; കനത്ത ശിക്ഷ നൽകി ദുബായ് പൊലീസ്
dot image

ദുബായുടെ പൊതു നിരത്തില്‍ തീയിട്ട് യുവാവിന്റെ സാഹസിക പിറന്നാള്‍ ആഘോഷം. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ സാഹസം. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെയും വാഹനവും കസ്റ്റഡിയിലെത്തും കനത്ത പിഴ ചുമത്തിയുമായിരുന്നു ദുബായ് പൊലീസ് ഇയാള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്.

തന്റെ 26-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ദുബായുടെ തെരുവില്‍ യുവാവ് സാഹസിക ആഘോഷം ഒരുക്കിയത്. നഗരത്തിലെ പ്രധാന റോഡില്‍ എത്തിയ യുവാവ് 26 എന്ന അക്കത്തിന്റെ രൂപത്തില്‍ തീ പടര്‍ത്തി. പിന്നാലെ വേറിട്ട പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു. ഇതോടെ അതിവേഗം വൈറലായ ദൃശ്യങ്ങള്‍ ദുബായ് പൊലീസിന്റെയും ശ്രദ്ധയില്‍പെട്ടു. പിന്നെ നടപടി ഒട്ടും വൈകിയില്ല.

യുവാവിനെും വാഹനവും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിറന്നാൾ‌ സമ്മാനമായി പൊലീസിന്റെ വക കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഫോളേവേഴ്‌സിനെ കൂട്ടുന്നതിനും വേഗത്തില്‍ വൈറലാകുന്നതിനും വേണ്ടിയായിരുന്നു പൊതുനിരത്തിലെ ഈ സാഹസം. ഗുരുതരമായ നിയമ ലംഘനമാണ് യുവാവ് നടത്തിയെതെന്ന് ദുബായ് പൊലീസ് ചൂണ്ടികാട്ടിയത്. അപകടകരമായ സാഹസങ്ങള്‍ക്ക് പൊതു നിരത്തുകള്‍ ഉപയോഗിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇത് മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ അപകര സാധ്യതയുണ്ടാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 20,000 ദിര്‍ഹം വരെയാണ് പിഴ. ഇതിന് പുറമെ ലൈന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുന്നതിനൊപ്പം 60 ദിവസത്തേക്ക് വാഹനവും കണ്ടുകെട്ടും. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ അപകടകരമായ വീഡിയോകള്‍ അനുകരിക്കരുതെന്നും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി നിയമലംഘനങ്ങള്‍ നടത്തരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Content Highlights: Dubai Police Take Action Against Young Man for Setting Fire on Road to Celebrate Birthday

dot image
To advertise here,contact us
dot image