വെസ്റ്റ് ഇൻഡീസ് - അഫ്​ഗാൻ ട്വന്റി 20 പരമ്പര ജനുവരിയിൽ; ആതിഥേയരാകാൻ യുഎഇ

മാർച്ചിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നിൽകണ്ടാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്

വെസ്റ്റ് ഇൻഡീസ് - അഫ്​ഗാൻ ട്വന്റി 20 പരമ്പര ജനുവരിയിൽ; ആതിഥേയരാകാൻ യുഎഇ
dot image

ജനുവരിയിൽ വെസ്റ്റ് ഇൻഡീസുമായി മൂന്ന് ട്വന്റി 20 മത്സരങ്ങൾ അടങ്ങിയ ക്രിക്കറ്റ് പരമ്പര നടത്താൻ അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. യുഎഇയാണ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 19, 21, 22 തിയതികളിലാണ് മത്സരങ്ങൾ നടക്കുക. മാർച്ചിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നിൽകണ്ടാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.

ലോകകപ്പിന് തൊട്ടുമുൻപ് വെസ്റ്റ് ഇൻഡീസിനെതിരെ മത്സരിക്കുന്നത് അഫ്​ഗാൻ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അഫ്​ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ നസീബ് ഖാൻ പറഞ്ഞു.

ട്വന്റി 20 ലോകകപ്പ് 2024ൽ നടന്നപ്പോൾ സെമി ഫൈനൽ കളിച്ച ടീമാണ് അഫ്​ഗാനിസ്ഥാൻ. അഫ്​ഗാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് അവർ ലോകകപ്പ് സെമി വരെ മുന്നേറുന്നത്. മറുവശത്ത് 70കളിൽ ലോകക്രിക്കറ്റ് അടക്കിവാണിരുന്ന വെസ്റ്റ് ഇൻഡീസിന് ഇപ്പോൾ ട്വന്റി 20യിൽ മാത്രമാണ് അൽപ്പമെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുന്നത്. 2014ലും 2016ലും ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസായിരുന്നു ചാംപ്യന്മാർ. എന്നാൽ പിന്നീടങ്ങോട്ട് വിൻഡീസിന് ലോകവേദികളിൽ മികവ് തുടരാൻ കഴിഞ്ഞിട്ടില്ല.

Content Highlights: ACB to host West Indies for a three-match T20I series in January 2026

dot image
To advertise here,contact us
dot image