'സത്യം എന്താണോ അത് ജനങ്ങളുടെ മുൻപിലേക്ക് നിങ്ങൾ എത്തിച്ചു, നന്ദി'; ഗൗരി കിഷൻ മാധ്യമങ്ങളോട്

സംഭവത്തിൽ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഒരുപാട് നന്ദിയെന്നും സിനിമയെ മോശമായി ബാധിക്കാതെ ഈ വിഷയം എല്ലാവരും കൈകാര്യം ചെയ്തുവെന്നും നടി പറഞ്ഞു

'സത്യം എന്താണോ അത് ജനങ്ങളുടെ മുൻപിലേക്ക് നിങ്ങൾ എത്തിച്ചു, നന്ദി'; ഗൗരി കിഷൻ മാധ്യമങ്ങളോട്
dot image

ഇന്നലെ നടന്ന വിഷയത്തിൽ പ്രതികരണവുമായി നടി ഗൗരി കിഷൻ. സംഭവത്തിൽ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഒരുപാട് നന്ദിയെന്നും സിനിമയെ മോശമായി ബാധിക്കാതെ ഈ വിഷയം എല്ലാവരും കൈകാര്യം ചെയ്തുവെന്നും നടി പറഞ്ഞു. കൂടാതെ ആദ്യ ഷോയ്ക്ക് ശേഷം ഒരുപാട് പേർ പ്രശംസയുമായി രംഗത്തെത്തിയെന്നും നടി കൂട്ടിച്ചേർത്തു. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമാണ് നടി തമിഴ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

'ഇന്നലത്തെ ഈ വിഷയത്തിന് ശേഷം എനിക്ക് ലഭിച്ച പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഈ സിനിമയയെ മോശമായി ബാധിക്കാത്ത തരത്തിൽ മീഡിയ ഈ വിഷയം കൈകാര്യം ചെയ്തു. സത്യം എന്താണോ അതാണ് നിങ്ങൾ ജനങ്ങളുടെ മുൻപിലേക്ക് എത്തിച്ചത്. അതിന് ഒരുപാട് നന്ദി. ഇന്ന് സിനിമയുടെ റിലീസ് ആയിരുന്നു ആദ്യ ഷോയ്ക്ക് ശേഷം ഒരുപാട് പേർ പ്രശംസയുമായി രംഗത്തെത്തി. എല്ലാത്തിനും നന്ദി', ഗൗരി പറഞ്ഞു.

അതേസമയം, നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകിയ ഗൗരിയ്ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയിൽ ലഭിക്കുന്നത്. എന്നാൽ പ്രസ് മീറ്റിൽ നടിയ്ക്ക് നേരെ മാധ്യമപ്രവർത്തകരുടെ കൂട്ട ആക്രമം ഉണ്ടായിട്ടും നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധായകനും നായകനും നേരെ വിമർശനവും ഉയർന്നിരുന്നു. ഇതിന് ശേഷം ചെന്നൈ പ്രസ്സ് ക്ലബ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

Content Highlights: Gouri kishan react to media after argument with media person

dot image
To advertise here,contact us
dot image