ചെന്നൈയിൽ വീണ്ടും ചൂടുപിടിച്ച് സഞ്ജുവിന്റെ ഡീൽ; പകരം താരത്തിൽ പ്രതിസന്ധി തുടരുന്നു

തന്നെ ലേലത്തിൽ വെയ്ക്കാനോ മറ്റേതെങ്കിലും ടീമുമായി കരാറിൽ ഏർപ്പെടാനോ അനുവദിക്കണമെന്ന് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനോട് സഞ്ജു നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു

ചെന്നൈയിൽ വീണ്ടും ചൂടുപിടിച്ച് സഞ്ജുവിന്റെ ഡീൽ; പകരം താരത്തിൽ പ്രതിസന്ധി തുടരുന്നു
dot image

ഐപിഎല്ലിൽ അടുത്ത സീസണിന് മുന്നോടിയായി ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി ചെന്നൈ സൂപ്പർ കിങ്സ്. സഞ്ജുവിന് പകരമായി രാജസ്ഥാൻ ആവശ്യപ്പെട്ടത് റുതുരാജ് ​ഗെയ്ക്ക്‌വാദ് അല്ലെങ്കിൽ രവീന്ദ്ര ജഡേജയെ കൈമാറാനാണ്. എന്നാൽ ഈ രണ്ട് താരങ്ങളെ വിട്ടുനൽകാനും ചെന്നൈ തയ്യാറാകുന്നില്ല.

ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി തന്നെ ലേലത്തിൽ വെയ്ക്കാനോ മറ്റേതെങ്കിലും ടീമുമായി കരാറിൽ ഏർപ്പെടാനോ അനുവദിക്കണമെന്ന് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനോട് സഞ്ജു നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരം സഞ്ജുവിനെ കൈമാറാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് റോയൽസിന്റെ പ്രധാന ഉടമകളിലൊരാളായ നോജ് ബദാലെ മറ്റ് ടീമുകൾക്ക് സന്ദേശം അയച്ചിരുന്നു. ഇതുപ്രകാരം സഞ്ജുവിനെ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് പല ടീമുകളും രം​ഗത്തുമെത്തി. അതിൽ ഒരു ടീമുമായി രാജസ്ഥാൻ റോയൽസും കരാറിലെത്തിയെന്നാണ് സൂചന.

ഐപിഎൽ 2026ന് മുമ്പായുള്ള താരലേലം ഡിസംബർ മാസത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയിൽ നടക്കാനാണ് സാധ്യത. ഡിസംബർ 13 മുതൽ 15 വരെയുള്ള തിയതികളിൽ ഒരു ദിവസമായിരിക്കും ലേലം നടക്കുക. എങ്കിലും ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് നവംബർ 15ന് മുമ്പ് സമർപ്പിക്കണം.

Content Highlights: Sanju Samson trade talk heats up in IPL

dot image
To advertise here,contact us
dot image