

ബെംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ അധ്യാപികയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിലാണ് സംഭവം. 26-കാരനായ ഭവിത് ആണ് ജയാപുര പൊലീസിന്റെ പിടിയിലായത്. 25 വയസുള്ള അധ്യാപികയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം അതി ക്രൂരമായാണ് പ്രതി മര്‍ദ്ദിച്ചത്. അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. യുവതിയെ നിരന്തരമായി പ്രതി ശല്യം ചെയ്തിരുന്നു. ഇതോടെ അധ്യാപിക ഇയാളെ ഫോണില്‍ ബ്ലോക്ക് ചെയ്യുകയും കാണാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായതോടെയാണ് പ്രതി യുവതിയെ മര്‍ദ്ദിക്കാന്‍ പദ്ധതിയിട്ടത്. സ്‌കൂള്‍ വിട്ട് യുവതി വരുന്ന സമയം വഴിയിലൊളിച്ചിരിക്കുകയും ആക്രമിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം വിജനമായ പ്രദേശത്തുനിന്നും നാട്ടുകാരാണ് അധ്യാപികയെ കണ്ടെത്തിയത്.
Content Highlights: teacher was brutally attacked for rejecting a love proposal in chikkamangaluru